Flight arrest മദ്യലഹരിയിൽ വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ - Pravasi Vartha
flying to india from dubai
Posted By sreekala Posted On

Flight arrest മദ്യലഹരിയിൽ വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരനെ തിങ്കളാഴ്ച ഫ്ലെെറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ്-അമൃത്‌സർ വിമാനത്തിലാണ് സംഭവം. പ്രതി മദ്യപിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ ജലന്ധറിലെ കോട്‌ലി ഗ്രാമത്തിൽ നിന്നുള്ള രജീന്ദർ സിംഗ് ആണ് പിടിയിലായത്. ശനിയാഴ്ച എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എയർ ഹോസ്റ്റസ് സംഭവം ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ക്രൂ അംഗങ്ങൾ ഇക്കാര്യം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയും എയർലൈനിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *