
accident യുഎഇയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടം: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി മരണപ്പെട്ടു
അൽഐൻ: യുഎഇയില്‍ വീണ്ടും വാഹനാപകടം. അബുദാബിയിലെ അൽഐൻ അൽ ഖസ്നയിലാണ് ഞായറാഴ്ച രാത്രി അപകടം ഉണ്ടായത്. അപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് (മുത്തു -41) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയർപൊട്ടി മറിയുകയായിരുന്നു. അൽഐൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽ ഹമീദ് (അൽഐൻ).
Comments (0)