
www sharjah police : യുഎഇ: 12 വയസ്സുകാരിയായ പ്രവാസി മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
യുഎഇയില്‍ 12 വയസ്സുകാരിയായ പ്രവാസി മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയിലാണ് സംഭവം www sharjah police നടന്നത്. താമസിക്കുന്ന കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നാണ് വീണാണ് 12 വയസുകാരി മരണപ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സംഭവം നടക്കുമ്പോള്‍ അധ്യാപികയായ അമ്മ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ നാട്ടിലേക്ക് പോയിരുന്നു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല.
ഷാര്‍ജയിലെ അല്‍ ഖാസിമിയ ആശുപത്രി പുറത്തുവിട്ട മരണ റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതം മൂലമാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് വാടാനപ്പിള്ളി പറഞ്ഞു. ”ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ലഭിച്ചു, മൃതദേഹം ശനിയാഴ്ച രാവിലെ സംസ്‌കാരത്തിനായി കേരളത്തിലേക്ക് അയച്ചു,” അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഇത്തരമൊരു സംഭവം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ അല്‍ മജാസ് ഏരിയയില്‍ ഒരു അറബ് ബാലന്‍ ബാല്‍ക്കണിയില്‍ നിന്ന് തെറിച്ച് വീണ് മരിച്ചിരുന്നു. 2021-ല്‍, 17 വയസ്സുകാരി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 39-ാം നിലയില്‍ നിന്ന് വീണു മരണപ്പെട്ടിരുന്നു.
Comments (0)