
mother’s day 2023 : സ്‌നേഹവും കരുതലും പാലിലൂടെ പകര്‍ന്ന് ഈ അമ്മ; 7 മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി
സ്‌നേഹവും കരുതലും പാലിലൂടെ പകര്‍ന്ന് ഈ ഒരമ്മ. അമ്മയുടെ പാല്‍ നുണയാനുള്ള ഭാഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ‘അമ്മ’യായി മാറുകയാണ് തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ ടി.സിന്ധു മോണിക്ക mother’s day 2023 . ഏഴു മാസത്തിനുള്ളില്‍ അവര്‍ മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്കാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 2021 ജൂലായ്ക്കും 2022 ഏപ്രിലിനും ഇടയില്‍ 42000 ml മുലപ്പാലാണ് സിന്ധു തമിഴ്‌നാട് സര്‍ക്കാരിന്റെ എന്‍ഐസിയു (Neonatal Intensive Care Unit)-ലേക്ക് നല്‍കിയത്. ഇതോടെ സിന്ധു ഏഷ്യന്‍, ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടം നേടി.
ഒന്നര വയസുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ് സിന്ധു. വെണ്‍പ എന്നാണ് മകളുടെ പേര്. മകളെ മുലയൂട്ടിക്കഴിഞ്ഞാല്‍ മുലപ്പാല്‍ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. ‘മകള്‍ക്ക് രണ്ടര മാസം ആയപ്പോഴാണ് ഇത്തരത്തില്‍ മുലപ്പാല്‍ നല്‍കാം എന്നത് ഞാന്‍ അറിഞ്ഞത്. ഇതോടെ എന്‍ജിഒ ആയ അമൃതത്തെ സമീപിക്കുകയായിരുന്നു. അവിടേയുള്ള രൂപ സെല്‍വനായകി എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. എങ്ങനെ പാല്‍ എടുക്കണമെന്നും എവിടെ സൂക്ഷിക്കണം എന്നതെല്ലാം പഠിച്ചെടുത്തു. മകള്‍ക്ക് നൂറു ദിവസം പൂര്‍ത്തിയായത് മുതല്‍ മുലപ്പാല്‍ കൊടുക്കാന്‍ തുടങ്ങി. ഇപ്പോഴും അത് തുടരുന്നു.’ സിന്ധു പറഞ്ഞു.
‘ബ്രെസ്റ്റ് മില്‍ക്ക് പമ്പ് ഉപയോഗിച്ച് പാല് ശേഖരിക്കും. അതിനുശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കും. അമൃതം എന്‍ജിഒയിലെ അംഗങ്ങള്‍ ഓരോ മാസാവസാനവും വീട്ടിലെത്തി പാല്‍ കൊണ്ടുപോകും. എന്നിട്ട് കോയമ്പത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെ എന്‍ഐസിയു ഡിപാര്‍ട്‌മെന്റില്‍ എത്തിക്കും.’ സിന്ധു കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിങ് ബിരുദധാരിയായ സിന്ധു വളര്‍ന്നതും പഠിച്ചതുമെല്ലാം കോയമ്പത്തൂരിലാണ്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഭര്‍ത്താവ് മഹേശ്വരന്‍. തന്നെ എല്ലാ കാര്യത്തിലും സഹായിച്ചത് ഭര്‍ത്താവാണെന്നും അദ്ദേഹമാണ് തന്റെ നട്ടെല്ലെന്നും സിന്ധു പറയുന്നു.
Comments (0)