kerala expat : യുഎഇ: ഗൃഹാതുരത ലഭിക്കാന്‍ മലയാളികള്‍ എന്തും ചെയ്യും; ചക്കയും മാങ്ങയുമാണ് ഇപ്പോള്‍ പ്രവാസികളുടെ ബാഗേജിലെ മെയിന്‍ ഐറ്റം - Pravasi Vartha
kerala expat
Posted By editor Posted On

kerala expat : യുഎഇ: ഗൃഹാതുരത ലഭിക്കാന്‍ മലയാളികള്‍ എന്തും ചെയ്യും; ചക്കയും മാങ്ങയുമാണ് ഇപ്പോള്‍ പ്രവാസികളുടെ ബാഗേജിലെ മെയിന്‍ ഐറ്റം

കേരളത്തിലെ ഗ്രാമങ്ങളില്‍ ചക്കയുടെ സീസണ്‍ തുടങ്ങുകയാണ്, ‘മാമ്പഴക്കാലം’ ഏതാണ്ട് അവസാനിക്കാറുമായി. അതിനാല്‍ അവധികഴിഞ്ഞ് നാട്ടില്‍ നിന്ന് യുഎഇയിലെത്തുന്ന മലയാളികളുടെ kerala expat ബാഗേജില്‍ കൂടുതലും ചക്കയും മാങ്ങയുമാണ് ഇപ്പോള്‍ ഇടംപിടിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പലഹാരങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, മസാലപ്പൊടി എന്നിവയെല്ലാം മലയാളികളുടെ നാട്ടില്‍നിന്നുള്ള ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളാണ്. അടുത്തിടെ പലഹാരങ്ങള്‍ക്ക് ‘അവധികൊടുത്ത്’ ചക്കയും മാങ്ങയും പരമാവധി നാട്ടില്‍നിന്ന് കൊണ്ടുവരാനാണ് പ്രവാസികള്‍ ശ്രമിക്കാറുള്ളത്. ബാച്ചിലേഴ്‌സ് മുറികളില്‍ മാത്രമല്ല ഗള്‍ഫിലെ കുടുംബ ഗൃഹങ്ങളിലും നാട്ടുവിഭവങ്ങളോടുതന്നെ കൂടുതലിഷ്ടം. എന്നാല്‍ പരാമാവധി 25 കിലോഗ്രാം തൂക്കമുള്ള സാധനങ്ങള്‍ കൊണ്ടുവരാന്‍മാത്രം അനുവാദമുള്ള മലയാളികള്‍ അധികതൂക്കത്തിന് പണമടച്ച് ചക്കയും മാങ്ങയുമെത്തിക്കുന്ന പ്രവണതയും പതിവാണ്.
സാധനങ്ങളുടെ തൂക്കംകൂടിയതിനാല്‍ നാട്ടിലെ എയര്‍പോര്‍ട്ടില്‍ അടച്ചതുകയുടെ മൂല്യം നോക്കിയാല്‍ ചക്കയും മാങ്ങയും കൊണ്ടുവരുന്നത് നഷ്ടമാണെങ്കിലും മലയാളികള്‍ അത്തരം നഷ്ടകണക്കുകള്‍ സൂക്ഷിക്കാറുമില്ല. ചക്കയും മാങ്ങയും വാങ്ങണമെങ്കില്‍ യു.എ.ഇ.യില്‍ വലിയ വില കൊടുക്കണമെന്നതുമാത്രമല്ല, നാട്ടില്‍നിന്നുള്ളതിന് രുചി കൂടുമെന്നും പ്രവാസികള്‍ പറയുന്നു.
ചക്ക, തേങ്ങ, മാങ്ങ, വാഴകൂമ്പ്, വാഴക്കാമ്പ്, കൂണ്‍, ഉണക്കമീന്‍ എന്നിവയോടെല്ലാം മലയാളികള്‍ക്കെന്നും പ്രത്യേക ഇഷ്ടമാണ്. മുന്‍കാലങ്ങളില്‍ വീട്ടുപാത്രങ്ങളടക്കം നാട്ടില്‍നിന്ന് കൊണ്ടുവരുന്ന ശീലമുണ്ടായിരുന്നു. ഗള്‍ഫില്‍ത്തന്നെ അത്തരം സാധനങ്ങളെല്ലാം സുലഭമായതിനാല്‍ മരുന്നും ആഹാരസാധനങ്ങളുമാണ് ഇപ്പോള്‍ മലയാളികള്‍ കൂടുതലും കൊണ്ടുവരാറുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *