
grand draw mahzooz : മഹ്സൂസ് നറുക്കെടുപ്പില്‍ മലയാളി അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം
മഹ്സൂസ് നറുക്കെടുപ്പില്‍ മലയാളി അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍തുകയുടെ grand draw mahzooz ഭാഗ്യസമ്മാനം. ഖത്തറില്‍ ജോലിചെയ്യുന്ന മലയാളിയടക്കം രണ്ടു ഇന്ത്യക്കാരാണ് രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) വീതം സമ്മാനം സ്വന്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഖത്തറില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ മലപ്പുറം സ്വദേശി ഷഹബാസ് കടേങ്ങല്‍ സിദ്ദിഖ്, പഞ്ചാബ് സ്വദേശി സുമൈര്‍ (36) എന്നിവരാണ് ആ ഭാഗ്യശാലികള്‍.
കഴിഞ്ഞ ശനിയാഴ്ച നടന്ന 127-ാമത് പ്രതിവാര മഹ്സൂസ് നറുക്കെടുപ്പിലാണ് ഷഹബാസ് സമ്മാനം നേടിയത്. ആറു നമ്പറുകളില്‍ അഞ്ചെണ്ണവും പൊരുത്തപ്പെട്ടതാണ് ഷഹബാസിനെ കോടികളുടെ ഭാഗ്യവാനാക്കിയത്. രണ്ട് വര്‍ഷമായി സ്ഥിരമായി മഹ്‌സൂസില്‍ പങ്കെടുത്തിട്ടുള്ള ഈ യുവാവ് ഖത്തറില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓണ്‍ലൈന്‍ നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുകയായിരുന്നു. ഒടുവില്‍ നടന്ന നറുക്കെടുപ്പില്‍ സ്‌ക്രീനില്‍ തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഷഹബാസ് പറഞ്ഞു. സന്തോഷവിവരം ആദ്യം അറിയിച്ചത് നാട്ടിലുള്ള ഭാര്യയെയായിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യകതമാക്കി.
ഇതുവരെ മഹ്സൂസ് 42 കോടീശ്വരന്മാരെ സൃഷ്ടിച്ചു. മഹ്‌സൂസ് 127-ാമത് നറുക്കെടുപ്പില്‍ യുഎഇ എണ്ണ-ഗ്യാസ് മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സുമൈര്‍ (36) ആണ് രണ്ടു കോടിയിലേറെ രൂപ(1,000,00 ദിര്‍ഹം) സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരന്‍. 2014 മുതല്‍ 2020 വരെ യുഎഇയിലുണ്ടായിരുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുകയായരുന്നു. തുടര്‍ന്ന് 2022ല്‍ ഖത്തറിലെത്തി പുതിയ ജോലിയില്‍ പ്രവേശിച്ചു. സമ്മാനവിവരം ആദ്യം ഭാര്യയെയാണ് അറിയിച്ചത്. പക്ഷേ, അവരാദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. സമ്മാനത്തുകയില്‍ നിന്ന് 10% ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും സുമൈര്‍ വ്യക്തമാക്കി.
Comments (0)