
expati : ഒന്‍പതുവര്‍ഷം നാട്ടില്‍ പോകാനാകാതെയുള്ള ദുരിത ജീവിതം, കാഴ്ച നഷ്ടപ്പെട്ടു; ഒടുവില്‍ നിസ്സഹായാവസ്ഥയ്ക്ക് അറുതി
തിരുവനന്തപുരം സ്വദേശിയുടെ പ്രവാസലോകത്തെ ദുരിതജീവിതത്തിന് ഒടുവില്‍ അറുതി വന്നു. നിര്‍മ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ പാറശ്ശാല നെടുങ്ങാട് സ്വദേശി ബാബു വര്‍ഗീസാണു expati ദുരിതകാലം താണ്ടി നാട്ടിലെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഒന്‍പതുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നു ഒന്‍പതുവര്‍ഷമായി നാട്ടില്‍ പോകാനോ ക്യത്യമായി ജോലി ചെയ്യാനോ ബാബുവിനു കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിലേറെയായി ജോലി ചെയ്യാന്‍ കഴിയാത്തവിധം കണ്ണുകളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
ഇതിനിടെ അബഹ ലേബര്‍ ഓഫീസിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ജോലി ചെയ്തിരുന്ന കമ്പനിയുടെ രേഖകള്‍ ലേബര്‍ ഓഫീസിന്റെ സിസ്റ്റത്തില്‍ നിന്നു നീക്കം ചെയ്തതുകാരണം റിയാദിലെ ലേബര്‍ ഓഫീസ് ആസ്ഥാനത്തു നിന്ന് പ്രത്യേക അനുമതിക്കായി നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. റിയാദ് എംബസ്സിയിലും ജിദ്ദ കോണ്‍സുലേറ്റിലും എക്സിറ്റിനു വേണ്ടി റജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്തവിധം കാഴ്ച ശക്തി നഷ്ടമായ ബാബുവിന്റെ അവസ്ഥ സുഹൃത്തുക്കളാണ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി പ്രത്യേക അനുമതിയോടെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എക്സിറ്റു വീസ തരപ്പെടുത്തുകയായിരുന്നു. ഒഐസിസി സൗദി ദക്ഷിണമേഖലാ കമ്മിറ്റി ബാബു വര്‍ഗീസിന് അബഹയില്‍ നിന്ന് ഷാര്‍ജ വഴി തിരുവനന്തപുരത്തേയ്ക്കുള്ള വിമാന ടിക്കറ്റു നല്‍കി. കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാനത്തില്‍ ബാബു വര്‍ഗീസ് നാട്ടിലേയ്ക്കു മടങ്ങി. ഖമീസിലെ സുമനസ്സുകളായ പ്രവാസികളില്‍ നിന്നു സുഹൃത്തുക്കള്‍ ബാബുവിന് നാട്ടിലെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവും സ്വരൂപിച്ചു നല്‍കിയിട്ടുണ്ട്.
Comments (0)