dubai air : യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍; പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇയിലെ വിമാനക്കമ്പനികള്‍ - Pravasi Vartha
dubai air
Posted By editor Posted On

dubai air : യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍; പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇയിലെ വിമാനക്കമ്പനികള്‍

യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ വരുന്നു. പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക ഒരുങ്ങിയിരിക്കുകയാണ് യുഎഇയിലെ വിമാനക്കമ്പനികള്‍. യാത്രാ-ടൂറിസം മേഖലയില്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന യുഎഇയിലേക്ക് dubai air എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി പുതിയ സംവിധാനങ്ങള്‍ ആരംഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സും അബുദാബി ആസ്ഥാനമായ ഇത്തിഹാദുമാണ് ഏറ്റവും പുതിയ സൗകര്യങ്ങളൊരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.
രാജ്യത്തെ ടൂറിസം മേഖലയെ പ്രാല്‍സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് എമിറേറ്റ്സും ഇത്തിഹാദും ധാരാണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. യു.എ.ഇ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രദേശങ്ങളിലെത്താന്‍ അവസരമൊരുക്കുന്നതാണ് കരാര്‍. ദുബായില്‍ ഇറങ്ങിയ യാത്രക്കാരന് അബുദാബി വഴി മടങ്ങാനും, അബുദാബിയില്‍ ഇറങ്ങിയയാള്‍ക്ക് ദുബായ് വഴി മടങ്ങാനും ഒറ്റ ടിക്കറ്റില്‍ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതുവഴി ഒരു യാത്രയില്‍ തന്നെ രണ്ട് പ്രദേശങ്ങളും സമയനഷ്ടമില്ലാതെ സഞ്ചരിക്കാന്‍ അവസരമൊരുങ്ങും. ഇതുവഴി വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ഇത്തരമൊരു ധാരണ ഇരു വിമാനക്കമ്പനികളും ഒപ്പുവെക്കുന്നത്.
അതിനിടെ അടുത്ത പത്തുവര്‍ഷത്തിനകം കാര്‍ഗോ ശേഷി ഇരട്ടിയാക്കുമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ കാര്‍ഗോ വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2 ബോയിങ് 747-400 എഫ് വിമാനങ്ങള്‍ പുതുതായി ചേര്‍ക്കുകയും പുതുതായി 20 പ്രദേശങ്ങളിലേക്ക് കൂടി കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ കാര്‍ഗോ ഉള്‍കൊള്ളാന്‍ സാധിക്കുന്ന നിരവധി വിമാനങ്ങളാണ് പുതുതായി അടുത്ത വര്‍ഷങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *