cochin airport : എയര്‍പോര്‍ട്ടില്‍ വിമാനം കയറാന്‍ കാത്ത് നിന്ന യാത്രക്കാരന് മഴ നനഞ്ഞ് പനി പിടിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി - Pravasi Vartha
cochin airport
Posted By editor Posted On

cochin airport : എയര്‍പോര്‍ട്ടില്‍ വിമാനം കയറാന്‍ കാത്ത് നിന്ന യാത്രക്കാരന് മഴ നനഞ്ഞ് പനി പിടിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

എയര്‍പോര്‍ട്ടില്‍ വിമാനം കയറാന്‍ കാത്ത് നിന്ന യാത്രക്കാരന് മഴ നനഞ്ഞ് പനി പിടിച്ചു. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഈ വിധി പുറപ്പെടുവിച്ചത്. ജില്ല ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വി. രാമചന്ദ്രന്‍, ശ്രീവിദ്യ ടി.ജി.എന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വിമാനത്താവളത്തില്‍ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാന്‍ സൗകര്യം ഒരുക്കാത്തതിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളമാണ് cochin airport 16000 രൂപ നഷ്ട പരിഹാരം നല്‍കേണ്ടത്. പരാതിക്കാരന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും ‘സിയാല്‍’ ഒരു മാസത്തിനകം നല്‍കണമെന്നും ഉപഭോക്തൃ കോടതി നിര്‍ദേശിച്ചു.
”വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാന്‍ കഴിയാത്ത പരാതികളുമായി സാധാരണക്കാര്‍ ഉപഭോക്തൃ കോടതികളുടെ വാതിലില്‍ മുട്ടുമ്പോള്‍ നിശബ്ദരായി നോക്കി നില്‍ക്കാനാവില്ലെന്ന് ‘ വിധിന്യായത്തില്‍ കോടതി വിലയിരുത്തി.
എറണാകുളം വെണ്ണല സ്വദേശിയായ ടി.ജി.എന്‍. കുമാറാണ് പരാതിക്കാരന്‍. എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2015 ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൗകര്യം ഉണ്ടായിരുന്നില്ല. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനായി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡല്‍ഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാല്‍ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *