
the expat : യുഎഇ: ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി മരണപ്പെട്ടു
യുഎഇയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. ഉമ്മുല്‍ഖുവൈനില്‍ വാഹന വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിയാണ് മരപ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എറണാകുളം സ്വദേശി മറ്റപ്പിള്ളില്‍ ഇബ്രാഹിമാണ് (57) the expat ചികില്‍സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ബംഗ്ലാദേശ്? സ്വദേശി നൂര്‍ ആലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്‌ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇബ്രാഹിം ഉമ്മുല്‍ ഖുവൈന്‍ ഖലീഫ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. മോഹന്‍ലാല്‍ എന്നയാള്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
Comments (0)