
sheikh khaifa : യുഎഇയെ വികസന പാതയിലേക്ക് നയിച്ച ശെഖ് ഖലീഫ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം
യുഎഇയെ വികസന പാതയിലേക്ക് നയിച്ച ശെഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ sheikh khaifa വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 2022 മേയ് 13നായിരുന്നു അദ്ദേഹത്തിന്റെ മരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്റ്, സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് വിടപറഞ്ഞത്.
ഹൃദയവിശാലതയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് ശൈഖ് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബുദാബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. രാജ്യത്തെ കണ്ണീരിലാഴ്ത്തിയാണ് ഒരു വര്‍ഷം മുമ്പ് അദ്ദേഹം യാത്രയായത്. പിന്തുടര്‍ച്ചക്കാരനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ യു.എ.ഇയുടെ അമരക്കാരനായി സ്ഥാനമേറ്റിട്ട് ഞായറാഴ്ച ഒരു വര്‍ഷം തികയും.
രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് 2004 നവംബര്‍ രണ്ടിന് അബുദാബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റത്. സഹിഷ്ണുത അടിസ്ഥാനമാക്കിയ രാജ്യത്തിന്റെ നയം രൂപപ്പെടുത്തുന്നതിലും സൈനിക നിലപാടുകള്‍ കൃത്യപ്പെടുത്തുന്നതിലും വലിയ സംഭാവനകള്‍ ഭരണകാലത്ത് അര്‍പ്പിച്ചു.
പ്രവാസികള്‍ക്ക് ഉപകാരപ്രദമായ നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയ അദ്ദേഹം പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നല്‍കി. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്.
Comments (0)