
kerala gulf flight : കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് പന്തികേട് തോന്നി; ഇന്ധനം മുഴുവന്‍ കടലില്‍ ഒഴുക്കിക്കളഞ്ഞ് വിമാനം തിരിച്ചിറക്കി
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് പന്തികേട് തോന്നി. ഉടന്‍ തന്നെ ഇന്ധനം മുഴുവന്‍ കടലില്‍ ഒഴുക്കിക്കളഞ്ഞ് വിമാനം kerala gulf flightതിരിച്ചിറക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മര്‍ദ്ദം നിയന്ത്രിക്കുന്ന പ്രഷര്‍ സംവിധാനത്തില്‍ തകരാറുള്ളതായി പൈലറ്റിന് സംശയം തോന്നി.
ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു.
വിമാനത്തില്‍ അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു. ലാന്‍ഡിംഗിലെ അപകടസാദ്ധ്യത ഒഴിവാക്കാന്‍ വിമാനത്തിലെ ഇന്ധനം കടലില്‍ ഒഴുക്കിക്കളഞ്ഞു.തുടര്‍ന്ന് വിദഗ്ദ്ധര്‍ വിമാനം പരിശോധിച്ചു. തുടര്‍ന്ന് പ്രഷര്‍ സംവിധാനത്തിന് കാര്യമായ പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയശേഷം വിമാനം യാത്രക്കാരുമായി ദോഹയിലേക്ക് പോയി.
Comments (0)