
dubai deira clock tower : ദുബായുടെ പ്രധാന മുദ്രയായ ദെയ്റ ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ടിന്റെ നവീകരണം; പൈതൃകം പുത്തന്‍ ലുക്കിലെത്തും
ദുബായിലെ ദെയ്റ ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ടിന്റെ നവീകരണം ആരംഭിച്ചു. ദുബായിയുടെ ആദ്യകാലത്തെ പ്രധാന മുദ്രയാണ് ദെയ്റ ക്ലോക്ക്ടവര്‍ റൗണ്ട്. റൗണ്ട് എബൗട്ട് dubai deira clock tower ആധുനികവത്കരിക്കുന്നതടക്കമുള്ള വികസന പദ്ധതി ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmറൗണ്ട് എബൗട്ട് ജലധാരയുടെ പുതിയ രൂപകല്‍പനയ്ക്ക് പുറമേ, കട്ടിയുള്ള തറകളും പുല്ലും പൂക്കളും മള്‍ട്ടി-കളര്‍ പ്രകാശവിതാനവും ഏര്‍പ്പെടുത്തി റൗണ്ട് എബൗട്ടിന്റെ സൗന്ദര്യാത്മക കാഴ്ചയുടെ നവീകരണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ദെയ്റ മേഖലയിലെ ക്ലോക്ക്ടവര്‍ റൗണ്ട്എബൗട്ട് ദുബായ് എമിറേറ്റിന്റെ ചരിത്രത്തിലെ പൈതൃക സൃഷ്ടിയും എന്‍ജിനീയറിങ് ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നുമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലോക്ക് ടവറുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ദെയ്റയ്ക്കും ബര്‍ ദുബായ്ക്കും ഇടയിലുള്ള ആദ്യത്തെ ലാന്‍ഡ് ക്രോസിങ് ആയതിനാലും എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാഫിക് കവലകളില്‍ സ്ഥിതി ചെയ്യുന്നതിനാലും 1963-ല്‍ നിര്‍മ്മിച്ച ടവര്‍ പ്രത്യേക സ്ഥാനം വഹിക്കുന്നു. ഉമ്മു ഹുറൈര്‍ സ്ട്രീറ്റിന്റെയും അല്‍ മക്തൂം സ്ട്രീറ്റിന്റെയും കവലയില്‍ ദുബായ്-അബുദാബി റോഡിന്റെ നിര്‍മ്മാണത്തിന് മുമ്പ് ദുബായിലേക്കുള്ള പ്രധാന റോഡുകളുടെ കണക്ഷന്റെ ആദ്യ പോയിന്റാണിത്.
ലാന്‍ഡ്സ്‌കേപ്പിങ്, നിലവിലെ തറകള്‍ക്ക് പകരം സോളിഡ് ഫ്‌ലോറുകള്‍, മള്‍ട്ടി കളര്‍ ലൈറ്റിങ് ജോലികള്‍ നടപ്പിലാക്കല്‍, പുനര്‍രൂപകല്‍പ്പന എന്നിവ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജാബര്‍ അല്‍ അലി പറഞ്ഞു. അതേസമയം, പ്രധാന റൗണ്ട് എബൗട്ടിന്റെ ഘടനയെ അതിന്റെ പൈതൃകത്തെയും നഗര മൂല്യത്തെയും ബാധിക്കുന്ന ഒരു മാറ്റവും കൂടാതെ സംരക്ഷിക്കും.
നിലവിലുള്ള മുദ്രകള്‍ സംരക്ഷിച്ചുകൊണ്ടും ഭാവിയോടൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സുസ്ഥിരവും ഉയര്‍ന്ന തലത്തിലുള്ളതുമായ നഗരാസൂത്രണത്തില്‍ പ്രവര്‍ത്തിക്കുക എന്ന മുനിസിപ്പാലിറ്റിയുടെ ലക്ഷ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബായ് അര്‍ബന്‍ പ്ലാന്‍ 2040 ന് അനുസൃതമാണ് ഈ പദ്ധതി. ആളുകളെ കേന്ദ്രീകരിച്ച്, ജീവിത നിലവാരം ഉയര്‍ത്താനും എമിറേറ്റിന്റെ ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ദുബായ് എമിറേറ്റിന്റെ അഭിലാഷങ്ങള്‍ക്കും ഭാവിയിലെ നഗര സാമ്പത്തിക വികസനത്തിനുമുള്ള പദ്ധതികള്‍ക്കും അനുസൃതമായി മികവ് കൊണ്ടുവരാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇതുള്‍പ്പെടെ ദുബായ് എമിറേറ്റിലെ എല്ലാ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ക്കുമായി തങ്ങള്‍ പദ്ധതികള്‍ വികസിപ്പിച്ചതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്ര പറഞ്ഞു.
Comments (0)