
dubai building company : ദുബായ് നിവാസികള്‍ക്ക് ഭൂകമ്പത്തിന് സമാനമായ അനുഭവം ഉണ്ടായി; സംഭവം ഇതാണ്
ദുബായിലെ ചില പ്രദേശങ്ങളില്‍ ഇന്നലെ രാത്രി ഭൂകമ്പത്തിന് സമാനമായ അനുഭവം ഉണ്ടായതായി നിവാസികള്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ജെവിസി, ദി ഗ്രീന്‍സ്, ദുബായ് മറീന, ബര്‍ഷ ഹൈറ്റ്സ് തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഭൂകമ്പം ഉണ്ടായതായി തോന്നിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അത് കെട്ടിടം പൊളിക്കലിന്റെ ഭാഗമായി dubai building companyഉണ്ടായ പ്രകമ്പനം ആണെന്നാണ് വിവരം.
രാത്രി 11 മണിക്ക് നടന്ന കെട്ടിടം പൊളിക്കല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഭൂചലനത്തില്‍ സമാനമായ പ്രകമ്പനം ഉണ്ടായതെന്ന് ചില വീഡിയോകളില്‍ കാണിക്കുന്നു. പ്രകമ്പനം ദി പേള്‍സ് ബില്‍ഡിംഗ് സൈറ്റില്‍ രാത്രി വൈകി നടന്ന കെട്ടിടം പൊളിക്കല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഒരു ഉപയോക്താവ് റെഡ്ഡിറ്റില്‍ വീഡിയോ അപ്ലോഡ് ചെയ്തു കൊണ്ട് പറഞ്ഞു.

ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ വൃത്തിയാക്കുകയായിരുന്നു ഇന്നലെ. കുഴിയെടുക്കുന്ന യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് കരാറുകാര്‍ നവംബര്‍ മുതല്‍ പ്രദേശത്തെ അര ഡസന്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നുണ്ട്. പാം ജുമൈറയോട് ചേര്‍ന്നുള്ള വളരെ വിലയേറിയ ഭൂമിയിലാണ് പേള്‍ സ്ഥിതി ചെയ്യുന്നത്.
സങ്കീര്‍ണ്ണമായ ഒരു കണ്‍സോര്‍ഷ്യത്തിലെ നിരവധി നിക്ഷേപകര്‍ പിന്മാറിയതിനാല്‍ 2011-ല്‍ പദ്ധതിയുടെ ജോലികള്‍ സ്തംഭിച്ചു. കുറഞ്ഞത് 1,500 അപ്പാര്‍ട്ടുമെന്റുകളും ഏഴ് ഹോട്ടലുകളും അവിടെ നിര്‍മ്മിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഈ പ്രോജക്റ്റിനായി ഇതുവരെ വ്യക്തമായ പദ്ധതികളൊന്നുമില്ല, അത് നിര്‍മ്മിക്കാന്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ ചിലവാകുമെന്ന് സെപ്തംബറില്‍, ഉപേക്ഷിച്ച പദ്ധതിയുചെ ഡിസൈനര്‍മാരില്‍ ഒരാളായ മൈക്കല്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നു.
Comments (0)