
dnata emirates group : വിമാന യാത്രക്കാര്‍ ശ്രദ്ധിക്കുക; എമിറേറ്റ്‌സ് ബോര്‍ഡിങ് പാസുകള്‍ പേപ്പര്‍ രഹിതമാക്കാന്‍ ഒരുങ്ങുന്നു
എമിറേറ്റ്‌സ് ബോര്‍ഡിങ് പാസുകള്‍ പേപ്പര്‍ രഹിതമാക്കാന്‍ ഒരുങ്ങുന്നു. ഇ-മെയിലിലോ എസ്.എം.എസ് വഴിയോ ആണ് ഇനി ബോര്‍ഡിങ് പാസ് നല്‍കുക. ബോര്‍ഡിങ് പാസുകള്‍ പേപ്പര്‍ രഹിതമാക്കുന്നത് dnata emirates group ഘട്ടംഘട്ടമായി നടപ്പാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇതിന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ല്‍ ചെക്ഇന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ബോര്‍ഡിങ് പാസ് മേയ് 15 മുതല്‍ നല്‍കിത്തുടങ്ങും.
ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ആപ്പിള്‍ വാലറ്റിലേക്കോ ഗൂഗിള്‍ വാലറ്റിലേക്കോ ബോര്‍ഡിങ് പാസ് ലോഡുചെയ്യാനാകും. അല്ലെങ്കില്‍ എമിറേറ്റ്‌സ് ആപ്പില്‍ ബോര്‍ഡിങ് പാസ് ലഭ്യവുമായിരിക്കും. ചെക്ക്-ഇന്‍ ബാഗേജ് രസീതും യാത്രക്കാര്‍ക്ക് നേരിട്ട് ഇ-മെയില്‍ ചെയ്യും. ഇതും എമിറേറ്റ്‌സ് ആപ്പില്‍ ലഭ്യമായിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ദുബൈ ഡ്യൂട്ടി ഫ്രീയിലും സെക്യൂരിറ്റിയിലും മറ്റിടങ്ങളിലുമടക്കം യാത്രയിലുടനീളം മൊബൈല്‍ ബോര്‍ഡിങ് പാസ് ഉപയോഗിക്കാനാവും. വിമാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ പാസിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യും. മൊബൈലില്‍ ചാര്‍ജ് കുറവാണെങ്കിലും കൈയിലില്ലാത്ത സാഹചര്യത്തിലും മറ്റു തടസ്സങ്ങളുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പേപ്പര്‍ പാസ് ലഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ചില യാത്രക്കാര്‍ക്ക് പേപ്പര്‍ ബോര്‍ഡിങ് പാസ് തന്നെ ഉപയോഗിക്കുന്നത് തുടരും. ചെറിയ കുട്ടികള്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍, ഒറ്റക്ക് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാര്‍, മറ്റ് എയര്‍ലൈനുകളില്‍ നിന്നുള്ള യാത്രക്കാര്‍, യു.എസിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പേപ്പര്‍ ഉപയോഗം തുടരുക. പേപ്പര്‍ മാലിന്യത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ഡിജിറ്റൈസ്ഡ് ചെക്ക് ഇന്‍ സാധ്യമാക്കുന്നതുമാണ് പുതിയ പദ്ധതി. അതോടൊപ്പം ബോര്‍ഡിങ് പാസുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറക്കാനും ഇത് സഹായകമാണ്.
Comments (0)