
big supermarkets in dubai : നാട്ടില്‍ മാത്രമല്ല യുഎഇയിലും ഇപ്പോള്‍ ചക്ക, മാങ്ങക്കാലം
നാട്ടില്‍ മാത്രമല്ല യുഎഇയിലെമ്പാടും ഇപ്പോള്‍ ചക്ക, മാങ്ങക്കാലമാണ്. യുഎഇയിലെ ഒട്ടുമിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ചക്കയും മാങ്ങയും എത്തിക്കഴിഞ്ഞു. പലയിടത്തും ഒരു മാസത്തോളമായി ചക്ക, മാങ്ങാ ഫെസ്റ്റിവലും big supermarkets in dubai നടക്കുന്നുണ്ട്. നാട്ടിലേക്ക് പോകാനാവാത്തവര്‍ എന്ത് വിലകൊടുത്തും ആ അവസരം മുതലാക്കുന്നുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മൂന്ന് ദിര്‍ഹം മുതല്‍ നല്ല പഴുത്ത മാമ്പഴം വിവിധ പൊതു മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ഇവിടങ്ങളില്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്കാണ് കൂടുതല്‍ പ്രിയം. ദുബായിലെ അല്‍ അവീര്‍ മാര്‍ക്കറ്റ്, ദേരാ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ്, ഷാര്‍ജയിലെ ജുബൈല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വിവിധതരം മാമ്പഴങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്.
അല്‍ഫോന്‍സാ, ബദാമി, കേസരി എന്നീ മൂന്നിനം മാമ്പഴങ്ങളും യെമനില്‍ നിന്നുള്ള മാമ്പഴത്തിനും ആവശ്യക്കാരുണ്ട്. ഇവയൊക്കെയാണ് വിപണിയില്‍ ഇപ്പോള്‍ സുലഭമായുള്ളത്. എന്നാല്‍ എല്ലാകാലത്തും അല്‍ഫോന്‍സാ മാമ്പഴങ്ങള്‍ക്ക് തന്നെയാണ് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാര്‍ പറയുന്നു.
മാര്‍ക്കറ്റുകളില്‍ എയര്‍കണ്ടീഷന്‍ ചെയ്തയിടങ്ങളിലാണ് രുചിയേറിയ മാമ്പഴങ്ങള്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരിക്കുന്നത്. ദുബായ് ദേരാ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഒരുപെട്ടിയുടെ വില 25 ദിര്‍ഹത്തില്‍ തുടങ്ങും. അഞ്ച് കിലോഗ്രാമില്‍ താഴെ ഭാരമുള്ള അല്‍ഫോന്‍സാ മാമ്പഴത്തിന്റെ ഒരു പെട്ടിക്ക് ഇവിടെ 40 ദിര്‍ഹം വരെയുണ്ട്. രണ്ടിനം യെമന്‍ മാമ്പഴവും ഇവിടെ ലഭ്യമാണ്.
മൂന്ന് മുതല്‍ അഞ്ച് കിലോഗ്രാം വരെ 30 പെട്ടികളിലായാണ് ഇവ വില്‍ക്കാറുള്ളത്. എന്നാലത് വാരാന്ത്യങ്ങളാകുമ്പോള്‍ 100 കാര്‍ട്ടണുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്നും അല്‍ അവീറിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി. വിലപേശുന്നതിനനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടാകാറുണ്ട്. അല്‍ അവീര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയുടെ അല്‍ഫോന്‍സാ മാമ്പഴങ്ങള്‍ കിലോയ്ക്ക് വെറും മൂന്ന് ദിര്‍ഹത്തിന് വരെ വിലപേശി ആവശ്യക്കാര്‍ സ്വന്തമാക്കാറുണ്ട്. എന്നാല്‍ അല്‍ഫോന്‍സയുടെ പതിവ് വില ഒരു കാര്‍ട്ടണ് 20 ദിര്‍ഹമാണ്. ബദാമി, കേസരി എന്നിവ ഒരുപെട്ടിക്ക് 18 ദിര്‍ഹവുമാണ്. യെമന്‍ മാമ്പഴത്തിനാണ് വില കൂടുതല്‍, ഒരു കാര്‍ട്ടണ്‍ വില 25 ദിര്‍ഹം. ഷാര്‍ജ സൂക്ക് അല്‍ ജുബൈല്‍ മാമ്പഴപ്രേമികളുടെ ഒരു സങ്കേതമാണെന്ന് പറയാം. ഇവിടെയും പ്രിയം അല്‍ഫോന്‍സക്കാണ്.
Comments (0)