
air india pilot : യുഎഇ-ഇന്ത്യ വിമാനത്തിലെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി; കിട്ടിയതോ മുട്ടന്‍ പണി
യുഎഇ-ഇന്ത്യ വിമാനത്തില്‍ വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി സംഭവത്തില്‍ പൈലറ്റിന് മുട്ടന്‍ പണി കിട്ടി. ദുബായ്-ഡല്‍ഹി വിമാനത്തില്‍ പൈലറ്റാണ് സമയം ചിലവഴിക്കാന്‍ വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളില്‍ കയറ്റിയത് air india pilot . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (Directorate General of Civil Aviation (DGCA) കര്‍ശന നടപടിയെടുത്തു. നടപടിയുടെ ഭാഗമായി എയര്‍ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. കൂടാതെ, എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
സംഭവം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ DGCA നടപടികളിലേയ്ക്ക് കടന്നിരുന്നു. എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണിനും വിമാന സുരക്ഷാ മേധാവി ഹെന്റി ഡോണോഹോയ്ക്കും DGCA കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫെബ്രുവരി 27 നാണ് സംഭവം നടക്കുന്നത്. എയര്‍ ഇന്ത്യയുടെ ദുബായ്-ഡല്‍ഹി വിമാനത്തില്‍ തന്റെ പെണ്‍സുഹൃത്തിനായി കോക്ക്പിറ്റില്‍ പൈലറ്റ് പ്രത്യേക ”സൗകര്യങ്ങള്‍” ഒരുക്കി. പൈലറ്റിനെതിരെ കാബിന്‍ ക്രൂ അംഗങ്ങളാണ് പരാതി നല്‍കിയത്. ഒരു എയര്‍ ഹോസ്റ്റസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Comments (0)