
uae അറിഞ്ഞില്ലേ..യുഎഇയിലെ ഏറ്റവും വലിയ സ്‌നോ പാർക്ക്; ഉത്ഘാടന തീയ്യതി പ്രഖ്യാപിച്ചു
യുഎഇയിലെ ഏറ്റവും uae പുതിയ സ്നോപാർക്ക് സ്നോ അബുദാബി ജൂൺ എട്ടിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT10,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 12 ആവേശകരമായ റൈഡുകളും 17 വ്യത്യസ്ഥമായ ആകർഷണങ്ങളും ഇതിന്റെ സവിശേഷതയാണ്.
ദീർഘകാലം ആയി യുഎഇ യുഎഇ നിവാസികളുടെ കാത്തിരിപ്പാണ് ജൂൺ എട്ടിന് സഫലമാകുന്നത്.സ്നോ അബുദാബിയിലെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്താനാണ് മാള അധികൃതരുടെ തീരുമാനം.
സ്നോ അബുദാബിയിലെ മുഖ്യ ആകർഷണമായി രണ്ട് ഭീമൻ സ്ലൈഡുകളാണ് ഉൾപ്പെടുന്നത്. ഐസ് ആൻഡ് ഫ്ലോസ് ടോബോഗൻ റേസ്, ഗ്രാപ്പെൽസ് സമ്മിറ്റ് എസ്കേപ്പ്, കൂടാതെ റൈഡുകളിൽ എൻട്രി പ്ലാസ, ഫ്ലൈറ്റ് ഓഫ് ദി സ്നോവി ഓൾ, മാജിക് കാർപെറ്റ്, പോളാർ എക്സ്പ്രസ് ട്രെയിൻ തുടങ്ങിയവയും ഉൾപ്പെടുന്നു.
പാർക്കിൽ ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്: ലോഡ്ജ് റെസ്റ്റോറന്റ്, ഗ്രോട്ടോ ആംഫി തിയേറ്റർ, ഐസ് കഫേ, പാർട്ടി റൂം, വിഐപി റൂം എന്നിങ്ങനെ വലിയ സൗകര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments (0)