
tallest residential tower in dubai : ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് ദുബായില്‍ ആരംഭിക്കുന്നു. ദുബായിലെ അല്‍ ഹബ്തൂര്‍ ഗ്രൂപ്പ്, അത്യാഡംബര ജീവിത സൗകര്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ tallest residential tower in dubai ഹബ്തൂര്‍ ടവര്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ലോകത്തിലെ ഏറ്റവും വലുതും നൂതനവും സുസ്ഥിരമായ ലാന്‍ഡ്മാര്‍ക്ക് കെട്ടിടങ്ങളിലൊന്നായ ഹബ്തൂര്‍ ടവര്‍ ദുബായ് വാട്ടര്‍ കനാലിന്റെ തീരത്തുള്ള ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത്, ബിസിനസ് ബേ ഏരിയയിലെ ബുര്‍ജ് ഖലീഫയെ അഭിമുഖീകരിക്കുന്ന തരത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് സമീപത്താണ് നിര്‍മ്മിക്കുക.
2016ല്‍ ഔദ്യോഗികമായി ആരംഭിച്ച അല്‍ ഹബ്തൂര്‍ സിറ്റിയിലാണ് ടവര്‍ സ്ഥിതി ചെയ്യുന്നത്. ബുര്‍ജ് അല്‍ അറബ്, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ 1, 3, അബുദാബി ഓഫീസേഴ്സ് ക്ലബ്, നിരവധി പ്രോജക്ടുകള്‍ എന്നിവയില്‍ നിന്ന് നേടിയ പതിറ്റാണ്ടുകളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, നൂതനവും ക്രിയാത്മകവും തിരഞ്ഞെടുക്കപ്പെട്ടതുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് പറഞ്ഞു.
‘ഈ നൂതന നിര്‍മ്മാണ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സിസ്റ്റങ്ങളിലെ അധികാരികളില്‍ നിന്ന് LEED പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി നിലവില്‍ പരിസ്ഥിതി വിദഗ്ധര്‍ ഹബ്ടൂര്‍ ടവര്‍ വിലയിരുത്തുകയാണെന്ന് അല്‍ ഹബ്തൂര്‍ അഭിപ്രായപ്പെട്ടു. നവീകരണത്തിലും ഉത്തരവാദിത്ത വികസനത്തിലും അടുത്ത തലമുറയ്ക്കായി സംരക്ഷിക്കുന്നതിലും എപ്പോഴും മുന്‍പന്തിയിലായിരിക്കുക എന്ന നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാടിന് ഈ പുതിയ പദ്ധതി അനുയോജ്യമാണെന്നും അല്‍ ഹബ്തൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)