
sharjah federal court : യുഎഇ: പ്രായപൂര്‍ത്തിയാവാത്ത ബന്ധുവായ ആണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, പ്രതി ലഹരിക്ക് അടിമ; യുവാവിന് ലഭിച്ച ശിക്ഷ ഇങ്ങനെ
ഷാര്‍ജയില്‍ പ്രായപൂര്‍ത്തിയാവാത്ത ബന്ധുവായ ആണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു sharjah federal court . പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയായ യുവാവ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇയാള്‍ തന്റെ മകനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് അമ്മ തന്നെയാണ് മനസിലാക്കിയത്. 11 വയസു മുതല്‍ മകനെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തതായി മനസിലാക്കി. അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. പുറത്താരോടും പീഡന വിവരം പറയരുതെന്ന് കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന ആളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
യുവാവിന് യുഎഇ കോടതി 20 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ രണ്ട് ലക്ഷം ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഇയാള്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയിലേക്ക് കല്‍ബ പ്രോസിക്യൂഷന്‍ കൈമാറിയത്.
കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുകയും വേണം. കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും സമയം കണ്ടെത്തുന്നതിലൂടെ മാത്രമേ അവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ എന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും കാര്യമായ ശ്രദ്ധ പുലര്‍ത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)