expatriate family : യുഎഇ: പ്രവാസി ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; മൂന്നു വയസ്സുകാരനായ മകന് ഗുരുതര പരിക്ക് - Pravasi Vartha
expatriate family
Posted By editor Posted On

expatriate family : യുഎഇ: പ്രവാസി ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; മൂന്നു വയസ്സുകാരനായ മകന് ഗുരുതര പരിക്ക്

പ്രവാസി ദമ്പതികള്‍ക്ക് expatriate family വാഹനാപകടത്തില്‍ ദാരുണാന്ത്യം. മൂന്ന് വയസ്സുള്ള മകന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്‍ ഐനിലാണ് സംഭവം നടന്നത്. യാത്ര കഴിഞ്ഞ് അല്‍ഐനില്‍ നിന്ന് ദുബായിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. കാര്‍ ഓടിക്കുന്നതിനിടെ ഭര്‍ത്താവ് ഉറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT
മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. എംബസിയിലെ വെല്‍ഫെയര്‍ അറ്റാച്ച് മരിച്ച ദമ്പതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍, കുട്ടിയെ ബന്ധുക്കളെ ഏല്‍പ്പിക്കാനുള്ള ക്രമീകരണം ഞങ്ങള്‍ ചെയ്യുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അല്‍ഐന്‍ നിവാസികളും ദമ്പതികളുടെ ബന്ധുക്കളുമടക്കമുള്ള വലിയൊരു വിഭാഗം ദമ്പതികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *