
emirates international flights : യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശവുമായി എമിറേറ്റ്സ് എയര്‍ലൈന്‍
യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശവുമായി എമിറേറ്റ്സ് എയര്‍ലൈന്‍. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍ emirates international flights പേപ്പര്‍ ബോര്‍ഡിംഗ് പാസുകള്‍ നിര്‍ത്തലാക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മെയ് 15 മുതലാണ് നടപടി ആരംഭിക്കുക. ദുബായില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് പ്രിന്റഡ് പേപ്പര്‍ പതിപ്പിന് പകരം മൊബൈല്‍ ബോര്‍ഡിംഗ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് ആവശ്യപ്പെടും.
ടെര്‍മിനല്‍ 3 ല്‍ ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ബോര്‍ഡിംഗ് പാസ് ഇമെയില്‍ അല്ലെങ്കില്‍ മെസേജ് വഴി ലഭിക്കും. ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ആപ്പിള്‍ വാലറ്റിലേക്കോ ഗൂഗിള്‍ വാലറ്റിലേക്കോ ബോര്‍ഡിംഗ് പാസ് ലോഡ് ചെയ്യാം അല്ലെങ്കില്‍ എമിറേറ്റ്സ് ആപ്പില്‍ നിന്ന് ബോര്‍ഡിംഗ് പാസ് എടുക്കാം. ചെക്ക്-ഇന്‍ ബാഗേജ് രസീത് യാത്രക്കാര്‍ക്ക് നേരിട്ട് ഇമെയില്‍ ചെയ്യും, അല്ലെങ്കില്‍ എമിറേറ്റ്സ് ആപ്പില്‍ ലഭ്യമാണ്.
ദുബായില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ഡിജിറ്റൈസ്ഡ് ചെക്ക് ഇന്‍ അനുഭവം നല്‍കുന്നതിനോടൊപ്പം പേപ്പര്‍ മാലിന്യം ഗണ്യമായി കുറയ്ക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. ബോര്‍ഡിംഗ് പാസുകള്‍ നഷ്ടപ്പെടുകയോ എടുക്കാന്‍ മറന്നു പോകുകയോ ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ ഇത് കുറയ്ക്കും.
യാത്രയിലുടനീളം മൊബൈല്‍ ബോര്‍ഡിംഗ് പാസ് ഉപയോഗിക്കാം. ദുബായ് ഡ്യൂട്ടി ഫ്രീയിലും സെക്യൂരിറ്റിയിലും ബോര്‍ഡിംഗിനും, ഫോണില്‍ ബോര്‍ഡിംഗ് പാസ് കാണിച്ചാല്‍ മതിയാകും. എമിറേറ്റ്സ് ഏജന്റുമാരും എയര്‍പോര്‍ട്ട് സ്റ്റാഫും യാത്രക്കാര്‍ വിമാനത്താവളത്തിലൂടെയും വിമാനത്തിലേക്കും നീങ്ങുമ്പോള്‍ മൊബൈല്‍ ബോര്‍ഡിംഗ് പാസിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യും.
അതേസമയം ചില യാത്രക്കാര്‍ക്ക് ഇപ്പോഴും ഫിസിക്കല്‍ ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്യേണ്ടതായി വന്നേക്കാം. ഉദാഹരണത്തിന്, ശിശുക്കള്‍, മുതിര്‍ന്നവര്‍ കൂടെയില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാര്‍, മറ്റ് എയര്‍ലൈനുകളിലെ യാത്രക്കാര്‍, യുഎസിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ എന്നിവര്‍.
പ്രത്യേക സാഹചര്യങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ എമിറേറ്റ്സ് ഏജന്റുമാരോട് അഭ്യര്‍ത്ഥിച്ചാല്‍ ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്തു തരുന്നതാണ്. യാത്രക്കാര്‍ക്ക് മൊബൈല്‍ ഇല്ലാതിരിക്കുക, ബാറ്ററി തീര്‍ന്നു പോകുക, ഉപകരണങ്ങളില്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയാതിരിക്കുക, പവര്‍, സിസ്റ്റം തകരാര്‍ ഉണ്ടായാല്‍, മെസേജ് ഡെലിവറി കാലതാമസം ഉണ്ടായാല്‍ , വൈഫൈ, നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ ഡാറ്റ പാക്കേജ് ആക്സസ് ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ആ സേവനം ലഭിക്കുക.
Comments (0)