credit card fraud : യുഎഇ: ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ചോര്‍ത്തി, തട്ടിപ്പ് സംഘം വിലസുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം - Pravasi Vartha
employment insurance scheme
Posted By editor Posted On

credit card fraud : യുഎഇ: ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ചോര്‍ത്തി, തട്ടിപ്പ് സംഘം വിലസുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ തട്ടിപ്പ് സംഘം വിലസുന്നു. മൊബൈല്‍ ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് പുതിയ തട്ടിപ്പ്. തട്ടിപ്പിന് ഇരയായവരില്‍ credit card fraud മലയാളികളും ഉണ്ട്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ചെങ്ങന്നൂര്‍ സ്വദേശിയും അബുദാബിയില്‍ സേഫ്റ്റി ഓഫിസറുമായ ജോണ്‍ ചെറിയാന് നഷ്ടപ്പെട്ടത് 4.23 ലക്ഷം രൂപയാണ് (19,000 ദിര്‍ഹം). പരാതിപ്പെട്ടപ്പോള്‍ കൈമലര്‍ത്തിയ ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് ജോണ്‍.
ഏപ്രിലിലാണ് ജോണിന് 19,000 ദിര്‍ഹം (5000 ഡോളര്‍) നഷ്ടമായത്. തുടര്‍ന്ന് ബാങ്കില്‍ പരാതി കൊടുത്തു. ഏതാനും ദിവസത്തിനുശേഷം ലഭിച്ച സ്റ്റേറ്റ്‌മെന്റില്‍ നഷ്ടപ്പെട്ട തുക ഡെബിറ്റ് ചെയ്തുകണ്ടപ്പോള്‍ ജോണ്‍ വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു. ഒ.ടി.പി നല്‍കിയതിനാലാണ് പണം നഷ്ടമായതെന്നും ഇതില്‍ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു മറുപടി. ബാങ്കിന്റെ സുരക്ഷാ വീഴ്ചയില്‍ തനിക്കു നഷ്ടപ്പെട്ട പണം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജോണ്‍ ചെറിയാന്‍.
തട്ടിപ്പ് രീതി ഇങ്ങനെ
ഇരകളുടെ ക്രെഡിറ്റ് കാര്‍ഡ്, അക്കൗണ്ട് നമ്പര്‍, രഹസ്യ കോഡ് എന്നിവ കണ്ടുപിടിക്കുന്ന തട്ടിപ്പുസംഘം മൊബൈല്‍ ഫോണും ഇ-മെയിലും ഒരേസമയം ഹാക്ക് ചെയ്ത് പ്രവര്‍ത്തന രഹിതമാക്കിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഈ സമയത്ത് സംഘം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പര്‍ച്ചേസ് ചെയ്യും. പ്രവര്‍ത്തന രഹിതമായതിനാല്‍ ഇടപാടിന്റെ ഒ.ടി.പി മൊബൈല്‍ ഫോണില്‍ വരില്ല.
ഇതേസമയം ഇ-മെയിലിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ പക്കലായതിനാല്‍ അതിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഇടപാട് തുടരുന്നു. ഒരേസമയം വിവിധ സൈറ്റുകളിലൂടെ വന്‍തുകയ്ക്ക് സാധനം വാങ്ങുകയാണ് ഇവരുടെ രീതി. ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി തീരുവോളം ഇങ്ങനെ പര്‍ച്ചേസ് ചെയ്തവരുണ്ട്. തുരുതുരാ ഒ.ടി.പി വരുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കിയുള്ള തട്ടിപ്പ്.
ഫോണ്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി എല്ലാ സോഫ്റ്റ് വെയറുകളും ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്തുവരുമ്പോഴേക്കും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞിരിക്കും. ഇതിനിടയില്‍ തട്ടിപ്പുസംഘം പരമാവധി തുകയ്ക്ക് സാധനങ്ങള്‍ വാങ്ങും. യഥാര്‍ഥ കാര്‍ഡ് ഉടമ ഈ വിവരം അറിയുന്നുമില്ല. പെട്ടെന്ന് ഫോണ്‍ ശരിയാക്കാത്തവര്‍ക്കും പതിവായി ഇ-മെയില്‍ പരിശോധിക്കാത്തവര്‍ക്കുമാണ് കൂടുതല്‍ നഷ്ടമുണ്ടാകുക. വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാക്കി ഉടന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടം പരിമിതപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *