
beach abu dhabi saadiyat : അബുദാബി കടല്‍ തീരത്ത് കൊലയാളി തിമിംഗലങ്ങള്‍ കണ്ടെത്തിയ സംഭവം; വിലക്ക് നീക്കി അധികൃതര്‍
അബുദാബി കടല്‍ തീരത്ത് കൊലയാളി തിമിംഗലങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി അധികൃതര്‍. തീരപ്രദേശത്ത് കൊലയാളി തിമിംഗലങ്ങള്‍ ( ഓര്‍ക്കാസ്) കണ്ടെത്തിയതിനെത്തുടര്‍ന്ന് കടലില്‍ നീന്തുന്നതിന് ഏര്‍പ്പെടുത്തിയ beach abu dhabi saadiyat വിലക്കാണ് നീക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തലസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍ക്കും താമസസ്ഥലങ്ങളിലും ബീച്ചിലുള്ള നീന്തല്‍, കടലിലുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി, ചില സ്ഥാപനങ്ങളോട് അതിഥികള്‍ കടലില്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, മറ്റുള്ളവര്‍ അവരുടെ ബീച്ചുകള്‍ പൂര്‍ണ്ണമായും അടച്ചിരുന്നു. ലൈഫ് ഗാര്‍ഡുകള്‍ ഓര്‍ക്കാ തിമിംഗലങ്ങള്‍ക്കായി നിരീക്ഷണത്തില്‍ തുടരണമെന്നും ഒരെണ്ണതെയെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ അതിഥികളോട് കടലില്‍ നിന്നെ മാറാന്‍ ആവശ്യപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു . കൂടാതെ ഹോട്ടലുകലില്‍ എത്തിയ ആരെങ്കിലും തിമിംഗലത്തെ കണ്ടാല്‍ ഡിസിടിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം.
ഓര്‍ക്കാസുകളെ കണ്ടെത്തിയതിന് തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊലയാളി തിമംഗലത്തെ കാണുന്നവര്‍ അബുദാബി ഗവണ്‍മെന്റ് കോള്‍ സെന്ററിലേക്ക് 800 555 എന്ന നമ്പറിലൂടെ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും നന്നായി സഞ്ചരിക്കുന്ന സമുദ്ര ജന്തുക്കളില്‍ ഒന്നാണ് ഈ ഇനം എന്നും, തണുത്ത കാലാവസ്ഥയും ചൂടുവെള്ളവും ഒരുപോലെ ഇണങ്ങിച്ചേരാനുള്ള അത്ഭുതകരമായ കഴിവ് അവയ്ക്കുണ്ടെന്നും പരിസ്ഥിതി റെഗുലേറ്റര്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കാസുകളെ മനുഷ്യര്‍ക്ക് ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ അബുദാബി പരിസ്ഥിതി ഏജന്‍സി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Comments (0)