
indian expat : നാല് പതിറ്റാണ്ടായി തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ മരണത്തില്‍ ദുഖത്തിലാണ്ട് യുഎഇ പൗരന്‍; വീഡിയോ കാണാം
നാല് പതിറ്റാണ്ടായി തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ മരണത്തില്‍ ദുഖത്തിലാണ്ട് യുഎഇ പൗരന്‍. ഇന്ത്യക്കാരന്റെ വിയോഗത്തില്‍ സങ്കടം സഹിക്കാനാവാതെ യുഎഇ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാകുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm യുഎഇയിലെ സ്വദേശികളും പ്രവാസികളുമായ indian expat ആയിരക്കണക്കിന് പേരുടെ ഹൃദയം കവര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
40 വര്‍ഷത്തിലേറെയായി തന്റെ കമ്പനിയില്‍ സേവനമനുഷ്ഠിച്ച ‘വിശ്വസ്തനും സത്യസന്ധനുമായ തൊഴിലാളി’യുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി യുഎഇ പൗരനായ ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി ആണ് ട്വിറ്ററില്‍ സങ്കടത്തിലാഴത്തിയ കുറിപ്പ് എഴുതിയത്. വൈദ്യുത അപകടത്തെ തുടര്‍ന്ന് അടുത്തിടെയാണ് ഇന്ത്യന്‍ പ്രവാസി മരിച്ചത്.
ഒരു വീഡിയോ ക്ലിപ്പും തൊഴിലാളിയുടെ ഫോട്ടോയും പങ്കുവെച്ചുകൊണ്ട് അല്‍ ഖാസിമി എഴുതി: ‘നാല്‍പത് വര്‍ഷത്തില്‍ അധികമായി ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ തൊഴിലാളി, ബാബു സത്യസന്ധതയ്ക്കും വിശ്വസ്തതയ്ക്കം മാതൃകയായിരുന്നു. ഈ പ്രായത്തിലും ഞങ്ങളെ പിരിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് രാവിലെ വൈദ്യുതാഘാതമേറ്റ് അദ്ദേഹം മരണപ്പെട്ടു. മരിച്ച നിലയിലാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ’.
بابو
— هيثم بن صقر بن سلطان القاسمي (@HaithamAlQasimi) May 8, 2023
عامل هندي .. عمل لدينا أكثر من أربعين سنة .. نموذج للعامل المخلص والوفي وطيب المعشر .. أبى أن يغادرنا ليرتاح نظرًا لتقدمه في العمر.
للأسف ونتيجة حادث ماس كهربائي صباح اليوم عثرنا عليه وقد فارق الحياة 💔💔.
رحمه الله pic.twitter.com/63JtVyMSYu
അല്‍ ഖാസിമിയുടെ ട്വീറ്റിന് ചുവടെ നിരവധി സ്വദേശികളും പ്രവാസികളും തങ്ങളുടെ സ്‌നേഹം പങ്കുവെച്ചു. വിരമിച്ച് നാട്ടിലേക്ക് പോകേണ്ട പ്രായത്തിലും അതിന് തയ്യാറാവാതെ സ്വദേശി കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ചത് അവിടെ നിന്ന് അദ്ദേഹത്തിന് ലഭിച്ച സ്‌നേഹവും പരിഗണനയും കൊണ്ട് തന്നെ ആണെന്നും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയും സഹോദരങ്ങളെപ്പോലെയും ആയി മാറിയ അനുഭവങ്ങള്‍ നിരവധി യുഎഇ പൗരന്മാര്‍ വിവരിക്കുകയും ചെയ്തു.
Comments (0)