
go first india : പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഗോ ഫസ്റ്റ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത
പ്രവാസികള്‍ക്കിതാ ആശ്വാസ വാര്‍ത്ത. ഗോ ഫസ്റ്റ് വിമാന സര്‍വ്വീസുകള്‍ go first india പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. പ്രവാസികള്‍ പ്രത്യേകിച്ച് മലബാറുകാര്‍ക്ക് ഏറെ ആശ്വാസമാകുന്നൊരു വാര്‍ത്തയാണിത്. നേരത്തെ ഈ മാസം 3 മുതല്‍ 12 വരെ കമ്പനിയുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു സര്‍വീസ് നിര്‍ത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എന്നാല്‍ ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വില്‍പനയും നിര്‍ത്താന്‍ വ്യോമയാന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 19ന് ശേഷമുള്ള തീയതികളില്‍ സേവനം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്.
നിലവില്‍ കമ്പനിയുടെ പാപ്പര്‍ ഹരജി കമ്പനി നിയമ ട്രൈബ്യൂണല്‍ അംഗീകരിച്ചതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നല്‍കിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതില്‍നിന്ന് മൊറട്ടോറിയത്തിനു കീഴില്‍ സംരക്ഷണം ലഭിക്കും. പ്രഫഷനലുകള്‍ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.
മലബാര്‍ റീജിയനിലേക്കുള്ള യാത്രക്കാരെയാണ് ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയത് കൂടുതലായും ബാധിച്ചത്. ഗോ ഫസ്റ്റ് നിര്‍ത്തിയതോടെ ദുബായ്, അബുദാബി സെക്ടറില്‍നിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞിരുന്നു. ഈ സെക്ടറില്‍ ഉയര്‍ന്ന തുകയും കൊടുക്കേണ്ടിവന്നിരുന്നു. അബുദാബിയില്‍നിന്നു കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതല്‍ ദുരിതത്തിലായത്.
Comments (0)