abudhabi sea : അബുദാബി തീരത്ത് കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തി, നിര്‍ദ്ദേശം നല്‍കി അധികൃതര്‍; വീഡിയോ കാണാം - Pravasi Vartha
abudhabi sea
Posted By editor Posted On

abudhabi sea : അബുദാബി തീരത്ത് കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തി, നിര്‍ദ്ദേശം നല്‍കി അധികൃതര്‍; വീഡിയോ കാണാം

അബുദാബി തീരത്ത് കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അബുദാബി തീരത്ത് abudhabi sea ഇന്നലെ മത്സ്യത്തൊഴിലാളി സംഘമാണ് ഒരു ജോടി കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അബുദാബി പരിസ്ഥിതി ഏജന്‍സി, സമുദ്രജീവികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ നിവാസികളോട് നിര്‍ദ്ദേശിച്ചു.

”കൊലയാളി തിമിംഗലങ്ങള്‍ എന്നും അറിയപ്പെടുന്ന ഒരു ജോടി ഓര്‍ക്കാകളെ അബുദാബി തീരത്ത് കണ്ടെത്തി. തണുത്ത കാലാവസ്ഥയോടും ചൂടുവെള്ളത്തോടും പൊരുത്തപ്പെടുന്ന സമുദ്ര വന്യജീവികളാണ് അവ. ഈ കാഴ്ച അപൂര്‍വമാണെങ്കിലും, അവ പതിവായി അബുദാബി ജലാശയങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്, ‘ഇഎഡി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു.
”ഓര്‍ക്കസ് സാധാരണയായി മനുഷ്യര്‍ക്ക് ഭീഷണിയല്ല. എന്നിരുന്നാലും, ഈ സമുദ്രജീവികളെ കാണുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കാനും അസാധാരണമായ കാഴ്ചകള്‍ ഉണ്ടായാല്‍ അബുദാബി ഗവണ്‍മെന്റ് കോള്‍ സെന്ററില്‍ 800 555 എന്ന നമ്പറില്‍ അറിയിക്കാനും ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *