
uae expat : കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം: പ്രതിഷേധിച്ച് പ്രവാസി സംഘടനകള്‍
കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ പിന്‍മാറ്റത്തില്‍ പ്രതിഷേധിച്ച് പ്രവാസി സംഘടനകള്‍. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിലാണ് പ്രതിഷേധവുമായി പ്രവാസികള്‍ uae expat രംഗത്തെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മലബാര്‍ പ്രവാസി (യു.എ.ഇ)യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തേക്കും, കേന്ദ്ര വ്യോമയാന വിദേശ കാര്യ മന്ത്രാലയത്തിലേക്കും, പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിവേദനങ്ങള്‍ അയച്ചുതുടങ്ങി. നിവേദനങ്ങള്‍ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം ദുബായില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി നിര്‍വഹിച്ചു.
കോഴിക്കോട്,കണ്ണൂര്‍, വയനാട് , മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് യു.എ.ഇയിലുള്ള പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സിങ് സൗകര്യമുണ്ടായിരുന്ന വിമാനങ്ങളാണ് ഇല്ലാതായിരിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ മേഖലയിലുള്ളവര്‍ ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഇനിമുതല്‍ തിരുവനന്തപുരത്തേക്കോ, മംഗലാപുരത്തേക്കോ യാത്ര ചെയ്യേണ്ടി വരും. രോഗികളെയുംകൊണ്ട് വലിയ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ബന്ധുക്കള്‍ക്കും, അനുഗമിക്കുന്നവര്‍ക്കും ദുരിതമാകും. മാത്രമല്ല ഒന്നില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസരവും ഇല്ലാതാവുകയാണെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
നിലവില്‍ കരിപ്പൂരില്‍നിന്നും യു.എ.ഇയിലേക്ക് ഏറ്റവും കൂടുതല്‍ ചരക്ക് കയറ്റി അയയ്ക്കുന്ന വിമാനമാണ് എയര്‍ ഇന്ത്യയുടെ ഈ വലിയ വിമാനം. ഇതിനുപുറമെ മറ്റ് വിമാനങ്ങള്‍ ഈടാക്കുന്ന അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വര്‍ധനയും കരിപ്പൂരിനെ ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരായ യാത്രക്കാരെയും കാര്യമായി ബാധിക്കും. ഇക്കാര്യങ്ങളെല്ലാം നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് മലബാര്‍ പ്രവാസി (യു.എ.ഇ) സെക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് പറഞ്ഞു.
Comments (0)