​book spice jet comകടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സ്‌പൈസ് ജെറ്റ്; വിമാനം വാടകയ്ക്ക് നൽകിയ കമ്പനി പാപ്പർ നടപടികളിലേക്ക് - Pravasi Vartha
Posted By sreekala Posted On

​book spice jet comകടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സ്‌പൈസ് ജെറ്റ്; വിമാനം വാടകയ്ക്ക് നൽകിയ കമ്പനി പാപ്പർ നടപടികളിലേക്ക്

ന്യൂഡൽഹി: ഗോ ഫസ്റ്റ് വിമാന കമ്പനിക്കു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റും സാമ്പത്തിക പ്രതിസന്ധിയിലെന്ന് ​book spice jet com സൂചന. സ്‌പൈസ് ജെറ്റിന് വിമാനം വാടകയ്ക്ക് നൽകിയ കമ്പനി പാപ്പർ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. അയർലൻഡ് ആസ്ഥാനമായ എയർകാസിൽ ആണ് ഇവർക്ക് വിമാനം വാടകയ്ക്കു നൽകിയത്. ഈ കമ്പനി സ്‌പൈസ് ജെറ്റിനെതിരെ പാപ്പർ നടപടികളാരംഭിക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ(എൻ.സി.എൽ.ടി) സമീപിച്ചതായാണ് വിവരം. നാല് ബോയിങ് എയർക്രാഫ്റ്റുകൾ വാടകയ്‌ക്കെടുത്തതിന്റെ കുടിശ്ശികയടയക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയർകാസിലിന്റെ പരാതി.സംഭവത്തിൽ എൻ.സി.എൽ.ടി സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. കേസ് മെയ് 17ലേക്ക് വിചാരണയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഏപ്രിൽ 28-നാണ് എയർകാസിൽ സ്‌പൈസ് ജെറ്റിനെതിരെ കേസ് ഫയൽചെയ്യുന്നത്. 

 പാപ്പർ നിയമസംഹിതയുടെ(IBC) വകുപ്പ് 9 പ്രകാരം പാപ്പർ നടപടികളാരംഭിക്കണമെന്നായിരുന്നു എയർകാസിൽ ആവശ്യപ്പെട്ടത്. അതേസമയം, എയർകാസിലുമായി ഒത്തുതീർപ്പ് ചർച്ചയിലാണെന്നാണ് സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ഒത്തുതീർപ്പ് ചർച്ചയിലാണെന്ന വാദം ട്രിബ്യൂണൽ അംഗീകരിച്ചെന്നും സ്‌പൈസ് ജെറ്റിനെതിരെ പ്രതികൂലനടപടിയ്ക്ക് സാധ്യതയില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം നിലവിൽ എയർകാസിലിന്റെ വിമാനങ്ങൾ സർവീസ് നടത്തുന്നില്ലെന്നും അതിനാൽ എയർകാസിലിന്റെ പരാതി നിലനിൽക്കില്ലെന്നുമായിരുന്നു കഴിഞ്ഞയാഴ്ച സ്‌പൈസ്‌ജെറ്റ് അധികൃതർ പറഞ്ഞിരുന്നത്. ഇന്ത്യൻ ബജറ്റ് എയർലൈൻസായ ഗോ ഫസ്റ്റ് സാമ്പത്തിക ബാധ്യതകളെ തുടർന്ന് പാപ്പരത്ത നടപടികളിലേക്ക് നിങ്ങുകയാണെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *