
metaverse experience : യുഎഇ: മെറ്റാവേഴ്‌സ് ആപ്ലിക്കേഷന്‍ സൗജന്യ പഠന സംവിധാനം ആരംഭിച്ചു
മെറ്റാവേഴ്‌സ് ആപ്ലിക്കേഷന്‍ സൗജന്യ പഠന സംവിധാനം ആരംഭിച്ചു. മൊബൈല്‍ഫോണ്‍ അറ്റകുറ്റപ്പണി പഠിക്കാനുള്ള ലോകത്തെ ആദ്യത്തെ മെറ്റാവേഴ്‌സ് ആപ്ലിക്കേഷന്‍ സൗജന്യ പഠന സംവിധാനമാണ് metaverse experience ദുബായില്‍ ആരംഭിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ബ്രിട്‌കോ ആന്‍ഡ് ബ്രിഡ്‌കോ എന്ന കമ്പനിക്കുകീഴിലാണിത്. ബ്രിട്‌കോവേഴ്‌സ് എന്ന പേരില്‍ ദുബായ് നോളേജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് ക്ലാസുകളെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
മെറ്റാവേഴ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍സ്ഥാപനമായ എക്‌സ് ആര്‍ ഹൊറൈസണ്‍ ആണ് കോഴ്‌സ് ഡിസൈന്‍ചെയ്തത്. മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മെറ്റാവേഴ്സിന്റെ വിസ്മയകരമായ ദൃശ്യാനുഭവത്തിലൂടെ അത് സാധ്യമാക്കുന്നുവെന്നതാണ് ബ്രിട്കോവേഴ്സിന്റെ സവിശേഷത.
പ്രത്യേക ഫീസോ കോഴ്‌സ് കാലാവധിയോ ഇല്ലാതെ പഠനം പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് അധ്യയനം ഒരുക്കിയിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം ബസ്തകി പുതിയ പഠനസംവിധാനം ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)