mahzooz ae : മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുകയുടെ ഭാഗ്യസമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി - Pravasi Vartha
mahzooz ae
Posted By editor Posted On

mahzooz ae : മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുകയുടെ ഭാഗ്യസമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി

മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുകയുടെ ഭാഗ്യസമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. മഹ്‌സൂസിന്റെ 127-ാമത് നറുക്കെടുപ്പില്‍ mahzooz ae ഇന്ത്യന്‍ പ്രവാസി ഗ്യാരണ്ടീഡ് മില്യണയറായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  ഖത്തറില്‍ സ്ഥിരതാമസമാക്കിയ ഷഹബാസ് ആണ് ആ വിജയി. മെക്കാനിക്കല്‍ എന്‍ജിനീയറായ ഷഹബാസ് രണ്ട് വര്‍ഷമായി മഹ്‌സൂസ് കളിക്കുന്നുണ്ട്.
‘സുഹൃത്തുക്കള്‍ക്കൊപ്പം നറുക്കെടുപ്പ് ഞാന്‍ ലൈവ് ആയി കണ്ടിരുന്നു. എന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.’ ഷഹബാസ് പറയുന്നു. ‘വെറും 35 ദിര്‍ഹം മാത്രമല്ലേ പങ്കെടുക്കാന്‍ ആവശ്യമുള്ളൂ. മഹ്‌സൂസ് ഉപയോഗിച്ച് എല്ലാവര്‍ക്കും വലിയ സമ്മാനങ്ങള്‍ നേടാം. മഹ്‌സൂസിന് നന്ദി, എന്റെ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാന്‍ സഹായിച്ചതിന്’
മഹ്‌സൂസിന്റെ 126-ാമത് നറുക്കെടുപ്പിലും ഒരു ഇന്ത്യന്‍ പൗരനാണ് വിജയിച്ചത്. 1,000,00 ദിര്‍ഹം സ്വന്തമാക്കിയ സുമെയ്ര് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ്. മുന്‍പ് യു.എ.ഇയില്‍ താമസിച്ചിരുന്നു അദ്ദേഹം 2022 മുതല്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്. 2021 മുതല്‍ സ്ഥിരമായി മഹ്‌സൂസ് കളിക്കാറുണ്ടെന്ന് സുമെയ്ര് പറയുന്നു.
മിക്കപ്പോഴും കടലില്‍ തന്നെ ദീര്‍ഘസമയം ജോലി ചെയ്യേണ്ടി വരുന്ന സുമെയ്ര് എല്ലാ ആഴ്ച്ചയും 250 ദിര്‍ഹം മഹ്‌സൂസ് ക്രെഡിറ്റിലേക്ക് മാറ്റിവെച്ചിരുന്നു.’വളരെ സന്തോഷം. ഞാന്‍ ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ പ്രൈസ് കിട്ടുന്നത്. ഞാന്‍ വിജയിച്ച കാര്യം ഭാര്യയെ അറിയച്ചപ്പോള്‍ അവള്‍ ആദ്യം വിശ്വസിച്ചില്ല. മഹ്‌സൂസ് അക്കൗണ്ടിന്റെ ബാലന്‍സ് അവള്‍ക്ക് സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോള്‍ അവള്‍ ഞെട്ടിപ്പോയി’ സുമെയ്ര് പ്രതികരിച്ചു. തനിക്ക് ലഭിച്ച പണത്തില്‍ നിന്ന് 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *