
expat life : യുഎഇയില്‍ നാല് പതിറ്റാണ്ടോളം പ്രവാസിയായിരുന്നയാള്‍ നാട്ടില്‍ അന്തരിച്ചു
യുഎഇയില്‍ നാല് പതിറ്റാണ്ടോളം പ്രവാസിയായിരുന്നയാള്‍ നാട്ടില്‍ അന്തരിച്ചു. ആലപ്പുഴ സ്വദേശിയായ കാഞ്ഞിരംചിറയില്‍ പരേതരായ ഗോപാലന്റെയും ലക്ഷ്മിയുടെയും മകന്‍ കൊല്ലം അമ്മന്‍നടയില്‍ മൈത്രി നഗര്‍ മുരളി മോഹനാണ് expat life മരിച്ചത്. ഫുജൈറയില്‍ പ്രവാസിയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഫുജൈറ രാജകുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പാലസില്‍ ഇലക്ട്രീഷ്യനായിരുന്നു. ചികിത്സാര്‍ഥം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കൊല്ലം പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: എസ്. ഷൈല. മക്കള്‍: ജിഷ മോഹന്‍, ജിദീഷ് മോഹന്‍. മരുമക്കള്‍: ശ്രീകാന്ത്, അശ്വതി.
Comments (0)