
expat business : ബിസിനസ് ലാഭത്തിന്റെ പേരില്‍ തട്ടിപ്പ്; പ്രവാസികളില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്തു, മലയാളി ഒളിവില്‍
ബിസിനസ് ലാഭത്തിന്റെ പേരില്‍ പ്രവാസികളെ പറ്റിച്ചതായി വിവരം. പ്രവാസികളില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്ത മലയാളി ഒളിവില്‍. കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫൂഡ്‌സ് ഉടമ കോയത്തൊടുകയില്‍ എം.എച്ച്. ഷുഹൈബാണ് ഗള്‍ഫിലെ പ്രവാസി മലയാളികളെയും expat business തട്ടിപ്പിനിരയാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
കോഴിക്കോട് ബീച്ചിലും മലപ്പുറം പെരിന്തല്‍മണ്ണയിലും ഫാസ്റ്റ് ഫൂഡ് കട തുടങ്ങാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയതായി മംഗ്ലുരു അത്താവര ബോലാറിലെ ടി.എം.അബ്ദുല്‍ വാഹിദാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോളിതാ, ഇയാളുടെ കെണിയില്‍ പ്രവാസി മലയാളികളും വീണെന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രവാസികളുള്‍പ്പെടെ ഏതാണ്ട് 15 പേരില്‍ നിന്നാണ് ബര്‍ഗര്‍ ഫാസ്റ്റ് ഫൂഡ് കടകള്‍ തുടങ്ങാമെന്ന് പറഞ്ഞ് ഷുഹൈബ് കോടികള്‍ കൈക്കലാക്കിയത്.
യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രവാസി ബിസിനസുകാരെയാണ് ഷുഹൈബ് പറ്റിച്ചത്. റസ്റ്റോറന്റ് തുടങ്ങാനെന്ന പേരില്‍ 67 ലക്ഷം രൂപയാണ് യുഎഇയില്‍ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഇയാള്‍ വാങ്ങിയത്. സൗദിയിലെ മംഗ്ലുരു സ്വദേശിയില്‍ നിന്ന് 70 ലക്ഷം ലക്ഷവും കൈക്കലാക്കി. കൂടാതെ കാസര്‍കോട് സ്വദേശിയായ സൗദിയില്‍ ബിസിനസ് നടത്തുന്ന പ്രവാസിയില്‍ നിന്ന് 80 ലക്ഷവും തട്ടിയെടുത്തു. സംയുക്തമായി സ്ഥാപനം ആരംഭിക്കാമെന്ന പേരില്‍ വന്‍തുക കൈപ്പറ്റുകയും തുടങ്ങിയ ശേഷം നഷ്ടത്തിലായി എന്ന പേരില്‍ പൂട്ടുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
വന്‍ തുകയുടെ ലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലും കര്‍ണാടകയിലും ഫാസ്റ്റ്ഫൂഡ് റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെയാണ് പ്രതി നിരവധി പ്രവാസികളെയും പറ്റിട്ട് കോടികള്‍ കൈക്കലാക്കിയത്. കേരളത്തിലും കര്‍ണാടകത്തിലും ഫാസ്റ്റ്ഫൂഡ് ശൃംഖല തുടങ്ങാനെന്ന പേരില്‍ സമൂഹമാധ്യമം ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വലിയ സംഖ്യയായിരുന്നു ലാഭം വാഗ്ദാനം ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ കര്‍ണാടകയിലെ മംഗ്ലുരു അത്താവര പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Comments (0)