dubai duty free raffle ticket : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി ഈ ഭാഗ്യശാലി - Pravasi Vartha
dubai duty free raffle ticket
Posted By editor Posted On

dubai duty free raffle ticket : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി ഈ ഭാഗ്യശാലി

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി സൗദി പൗരന്‍. ഇന്ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനിലാണ് dubai duty free raffle ticket സൗദി പൗരന്‍ വിജയിയായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  ഏപ്രില്‍ 27-ന് ഓണ്‍ലൈനായി വാങ്ങിയ 2625 എന്ന ടിക്കറ്റ് നമ്പറിലൂടെ അഹമ്മദ് ദേവേദര്‍ ഒരു മില്യണ്‍ ഡോളര്‍ നേടി.1999-ല്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം മെഗാ സമ്മാനം നേടുന്ന 12-ാമത്തെ സൗദി പൗരനാണ് അഹമ്മദ്.
ഏറ്റവും പുതിയ ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മൂന്ന് പേര്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പൗരനായ മാസെന്‍ ബി ബിഎംഡബ്ല്യു എക്‌സ്5 എം കോമ്പറ്റീഷന്‍ (ദ്രാവിറ്റ് ഗ്രേ മെറ്റാലിക്) കാര്‍ നേടി. 11 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന മാസന്‍ അബുദാബിയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.
രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ ആഡംബര മോട്ടോര്‍ ബൈക്കും ലഭിച്ചു. റൈഹാനത്ത് റയീസ് ബിഎംഡബ്ല്യു ആര്‍ ഒന്‍പത് ടി സ്‌ക്രാംബ്ലര്‍ (മാന്‍ഹട്ടന്‍ മെറ്റാലിക്) മോട്ടോര്‍ബൈക്കും ഗീതാഞ്ജലി കപൂര്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോര്‍ബൈക്കും നേടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *