uae worker : യുഎഇ: കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് നിര്‍ദ്ദേശം, നിബന്ധനകള്‍ ഇവയൊക്കെ - Pravasi Vartha
uae worker
Posted By editor Posted On

uae worker : യുഎഇ: കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് നിര്‍ദ്ദേശം, നിബന്ധനകള്‍ ഇവയൊക്കെ

കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് അധികൃതര്‍. യുഎഇയില്‍ 1500 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് uae worker കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
താമസ സ്ഥല നിബന്ധനകള്‍ ഇവയൊക്കെ
താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം.
അഗ്‌നിശമന, പ്രതിരോധ സംവിധാനങ്ങളുണ്ടാകണം.
മെഡിക്കല്‍ സര്‍വീസ്, പ്രാര്‍ഥനാ മുറികളും ഉണ്ടാകണം.
പാചകവാതക സിലിണ്ടറുകള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.
സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നല്‍കണം.
ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം.
കുടിവെള്ളത്തിന് ഫില്‍റ്റര്‍ ചെയ്ത കൂളര്‍ വേണം.
അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം.
8 പേര്‍ക്ക് ഒരു ശുചിമുറി എന്ന നിലയില്‍ സൗകര്യം ഒരുക്കണം.
യുഎഇ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
കത്തുന്നതും പൊട്ടിത്തെറിക്കുന്നതും ഉള്‍പ്പെടെ ഹാനികരമായ വസ്തുക്കള്‍ വഴി ഉണ്ടാകാവുന്ന അപകടം മുന്നില്‍ കണ്ട് അവ ജാഗ്രതയോടെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. തൊഴിലാളി താമസ കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശമുണ്ട്. മിന്നല്‍ പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തും. നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകും.
നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുന്‍പ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. നിര്‍ദേശങ്ങള്‍ അറബിക്ക് പുറമേതൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നല്‍കണം. തീപിടിത്തം തടയുന്നതിനുള്ള പരിശീലനവും നല്‍കണം. ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റില്‍ (ഫസ്റ്റ് എയ്ഡ് ബോക്‌സില്‍) അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടാകണം. അപകടത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ അറിയാവുന്നവരും കമ്പനിയില്‍ ഉണ്ടാകണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *