
gulf expat : കേരളത്തെ നടുക്കിയ അപകടം; ബോട്ടിന്റെ ഉടമ ഗള്‍ഫ് വ്യവസായി
കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടം നടന്നത്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍തീരത്തിനു സമീപം പൂരപ്പുഴയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ 22 പേരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ gulf expat സൗദിയിലെ ജുബൈലിലെ വ്യവസായിയാണ്. നിര്‍മാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസിന് പുറമെ നേരത്തെ ഇദ്ദേഹം സൂപ്പര്‍മാര്‍ക്കറ്റും നടത്തിയിരുന്നു. ജുബൈല്‍ കേന്ദ്രീകരിച്ച് 15 വര്‍ഷമായി മാന്‍പവര്‍ സര്‍വീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴില്‍ നിലവിലുള്ള നിയോം ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ ജീവനക്കാരുണ്ട്.
താനൂര്‍ സ്വദേശിയായ നാസര്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതാണെന്ന് പറയപ്പെടുന്നു. പെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച ബോട്ട് സവാരി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒളിവില്‍പോയ നാസറിനെ ഇന്നലെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണു കേസ്. ഇയാളെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്.
Comments (0)