
dubai zabeel park : ദുബായ്: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടോ? ഈ പരിപാടിയില്‍ പങ്കെടുക്കൂ
അന്താരാഷ്ട്ര യോഗ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ പങ്കെടുക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങി ദുബായ്. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പങ്കാളികളുടെ ഏകോപനത്തോടെ മെയ് 13 ന് പരിപാടി dubai zabeel park നടക്കും. ദുബായിലെ സബീല്‍ പാര്‍ക്കില്‍ ഈ ശനിയാഴ്ച 2,000-ത്തിലധികം വ്യക്തികള്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ഫ്രെയിം ആംഫി തിയേറ്ററിലെ സബീല്‍ പാര്‍ക്കില്‍ നടക്കുന്ന പ്രധാന പരിപാടിയുടെ മുന്നോടിയായി നിരവധി പരിപാടികള്‍ അണിനിരന്നിട്ടുണ്ട്. പാര്‍ക്കില്‍ മൂവായിരത്തിലധികം പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
പാര്‍ക്കിന്റെ വിവിധ കവാടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സഹായത്തിനായി 200-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാകും. എല്ലാവര്‍ക്കും വിശാലമായ പാര്‍ക്കിംഗ് ലഭ്യമാണ്. ജനങ്ങള്‍ക്ക് ദുബായ് മെട്രോ ഉപയോഗിക്കാം. പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സന്ദര്‍ശകര്‍ക്ക് വൈകുന്നേരങ്ങളില്‍ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നത്.
സബീല്‍ പാര്‍ക്കില്‍ വൈകുന്നേരം 4 മണിക്ക് പ്രീ ഇവന്റുകളും വിനോദ പ്രവര്‍ത്തനങ്ങളും ആരംഭിക്കും, സൂര്യന്‍ അസ്തമിച്ചതിന് ശേഷം എല്ലാ തലത്തിലുള്ള യോഗ പ്രേമികള്‍ക്കുമായി 60 മിനിറ്റ് യോഗ സെഷനും ഉണ്ടാകും. യോഗ മാറ്റുകള്‍ കൊണ്ടുപോകേണ്ട ആവശ്യമില്ല. പങ്കെടുക്കുന്നതിനായി https://fitze.ae/yoga-world-record/ എന്നതില്‍ ഓണ്‍ലൈനിലോ ഓണ്‍സൈറ്റ് കൗണ്ടറുകളിലോ രജിസ്റ്റര്‍ ചെയ്യാം.
Comments (0)