
careem delivery food : യുഎഇ: കരീം ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ഓര്‍ഡര്‍ വൈകിയാല്‍ ഇങ്ങോട്ട് പൈസ കിട്ടും
കരീം ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി നിങ്ങളുടെ ഓര്‍ഡര്‍ വൈകിയാല്‍ ഇങ്ങോട്ട് പൈസ കിട്ടും. മള്‍ട്ടി-സര്‍വീസ് ആപ്പായ കരീം ഉപഭോക്താക്കള്‍ക്ക് careem delivery food അവരുടെ ഓര്‍ഡര്‍ എത്തിച്ചേരാനായി കണക്കാക്കിയ സമയം കഴിഞ്ഞുള്ള ഓരോ മിനിറ്റിനും 1 ദിര്‍ഹം തിരികെ നല്‍കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പ്രൊമോഷന്‍ കാലയളവിലാണ് ഈ ഓഫര്‍ ലഭിക്കുക.
”ഓര്‍ഡറുകളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ഫാസ്റ്റ് ഭക്ഷണം എത്തിക്കാനുള്ള കഴിവില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വൈകുന്ന സമയത്തിന് പണം തിരികെ നല്‍കുവാന്‍ തയ്യാറാണ്. ഉപഭോക്താക്കളുടെ ഓര്‍ഡര്‍ വൈകുന്ന ഓരോ മിനിറ്റിനും ദിര്‍ഹം1 എന്ന രീതിയില്‍ പണം നല്‍കും. ജൂണ്‍ 8 വരെ, വൈകിയ ഓര്‍ഡര്‍ തുക ഉപഭോക്താക്കളുടെ കരീം പേ വാലറ്റുകളിലേക്ക് നേരിട്ട് തിരികെ നല്‍കും. ആപ്പില്‍ ഓഫര്‍ ചെയ്യുന്ന ഏതെങ്കിലും സേവനങ്ങള്‍ക്കോ ഉപഭോക്തൃ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്‍വലിക്കാനോ പണം ഉപയോഗിക്കാം.
അതേസമയം ഡെലിവറി റൈഡര്‍മാര്‍ക്ക് അവരുടെ സാധാരണ സുരക്ഷാ നടപടികള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വൈകിയുള്ള ഡെലിവറികളുടെ ഉത്തരവാദിത്തം അവരെ അടിച്ചേല്‍പ്പിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യില്ലെന്നും കരീം വ്യക്തമാക്കി.
Comments (0)