
plane prices യു.എ.ഇയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയരുന്നു; ഇരുട്ടിലായി പ്രവാസികൾ
യുഎഇ : കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് വിമാനനിരക്ക് plane prices കുതിച്ചുയരുന്നു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും യു.എ. ഇയിലേക്കുള്ള വിമാന നിരക്കുകളിലാണ് ഈ വർധനവുണ്ടായിട്ടുള്ളത്. പെരുന്നാൾ സീസൺ കഴിഞ്ഞിട്ടും ടിക്കറ്റ് കുറയാത്തതിനാൽ അവധിക്കുപോയി തിരികെ വരുന്ന പ്രവാസികൾ വലയുകയാണ്. യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകൾ കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. ഗോ ഫസ്റ്റ് സർവിസുകൾ താൽക്കാലികമായി നിർത്തിയതും എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവിസുകൾ മാർച്ച് അവസാനം മുതൽ പൂർണമായും നിർത്തിയതും വിമാന നിരക്ക് പെട്ടെന്ന് കുതിച്ചുവരാൻ കാരണമായിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm . വിദ്യാലയങ്ങളിലെ അവധി സീസണിലും യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ വർധിക്കാറുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽനിന്നും തിരിച്ചുള്ള വിമാന നിരക്കാണ് ഗണ്യമായ മാറ്റം വന്നിട്ടുള്ളത്.
Comments (0)