information കേരളം കണ്ണീർക്കടലായി.. മരണം 22 ആയി.. കൂടുതൽ രക്ഷ പ്രവർത്തനങ്ങൾ തുടരുന്നു.. - Pravasi Vartha
Posted By suhaila Posted On

information കേരളം കണ്ണീർക്കടലായി.. മരണം 22 ആയി.. കൂടുതൽ രക്ഷ പ്രവർത്തനങ്ങൾ തുടരുന്നു..

താനൂർ : കേരളം കണ്ണീർക്കടലാക്കിയ താനൂർ ബോട്ട് അപകടത്തിൽ അധികൃതർ ഇപ്പോഴും രക്ഷ പ്രവർത്തനങ്ങൾ തുടരുന്നു. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. കേരളത്തെ നടുക്കിയ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു.മൂന്ന് പേരുടെ വിവരങ്ങൾ information ഇനിയും ലഭ്യമായിട്ടില്ല. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.മുഖ്യമന്ത്രി ഇന്ന് രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് എത്തും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്. മത്സ്യ ബന്ധനത്തിനുപയോഗിച്ചിരുന്ന ബോട്ടിനെ മാറ്റം വരുത്തി വിനോദസഞ്ചാരത്തിനുപയോഗിച്ചതാണ് അപകടത്തിന് വഴി വച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *