flydubai booking യുഎഇയിൽ വേനൽക്കാല - ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിലെ വിമാന നിരക്കിന് മാറ്റം.. - Pravasi Vartha
cheap airline tickets one way
Posted By suhaila Posted On

flydubai booking യുഎഇയിൽ വേനൽക്കാല – ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിലെ വിമാന നിരക്കിന് മാറ്റം..

യുഎഇ: യുഎഇയിൽ നിന്നുള്ള യാത്രകളും പല സ്ഥലങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി വളർന്നെങ്കിലും എയർലൈനുകൾ flydubai booking ഇപ്പോഴും വളരെ പരിമിതമായ സർവീസുകളാണ് നടത്തുന്നത്. വേനൽക്കാലമായതിനാൽ എയർ ഇന്ത്യ യുഎഇ റൂട്ടിൽ താൽക്കാലികമായി ചില വിമാനങ്ങൾ കൂട്ടി ചേർത്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 

സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന വേനലവധിക്കാലത്ത് യാത്രാനിരക്കുകൾ ഗണ്യമായി ഉയരുന്നത് യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വേനൽ അവധി പ്രമാണിച്ച് , ഇന്ത്യൻ സ്കൂളുകൾ സാധാരണയായി ജൂലൈ ആദ്യവാരം അടച്ചിടാനുള്ള സാധ്യതയുണ്ട്. ഈദ് അൽ അദ്ഹ ജൂൺ 28 ന് വരാൻ സാധ്യതയുള്ളതിനാൽ, ചില സ്‌കൂളുകൾ ഒരാഴ്‌ചയോ അതിന് മുമ്പോ അടച്ചിടാൻ തീരുമാനിച്ചേക്കാം. ബ്രിട്ടീഷ് സ്‌കൂളുകൾ ജൂൺ മുതൽ ഓഗസ്റ്റ് അവസാനവാരം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യവാരം വരെ അടച്ചിരിക്കും എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത് .

“ഇത് ഉയർന്ന ഡിമാൻഡ് ഉള്ള സമയമാണ്, അതിനാലാണ് ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, യുണൈറ്റഡ് കിംഗ്ഡം റൂട്ടുകളിലേക്കുള്ള നിരക്കുകൾ വർദ്ധിക്കുന്നത്. വിവിധ വിമാനക്കമ്പനികളിലെ വിമാനനിരക്കിൽ 40 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ടെന്ന് റെയ്‌ന ടൂറിസം ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ സുനിൽ പൻവാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കിഴക്കൻ യൂറോപ്യൻ, സിഐഎസ് പോലുള്ള ഹ്രസ്വ-ദൂര സ്ഥലങ്ങളിൽ യുഎഇ നിവാസികൾക്കിടയിൽ യാത്രയ്ക്കും വിനോദസഞ്ചാരത്തിനും ഉയർന്ന ഡിമാൻഡാണ്.

“ബജറ്റ് എയർലൈനുകളിൽ ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് സാധാരണയായി 1,200 ദിർഹമാണ്, എന്നാൽ വേനൽക്കാലത്ത് ഇത് 1,800-2,000 ദിർഹത്തിലെത്തി എന്നും – സ്‌കൂൾ വേനൽ അവധിക്കാലത്ത് ലണ്ടനിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയായി,” എന്നും പൻവാർ കൂട്ടിച്ചേർത്തു.

“എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള നിരക്കുകൾ ഇതിനകം വർദ്ധിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ശരാശരി നിരക്ക് 1,500 ദിർഹമായിരുന്നു, ഇപ്പോൾ അത് 2,500 ദിർഹമായി. ചില സന്ദർഭങ്ങളിൽ, ഇത് ഇരട്ടിയായി. വേനൽക്കാലത്ത് അധിക സീറ്റുകൾ അനുവദിക്കാത്തതിനാലും വിമാനക്കമ്പനികൾ ഈ സീസണൽ നേട്ടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാലും ഓഗസ്റ്റിലെ മറ്റ് ആഘോഷങ്ങൾ പ്രമാണിച്ച് ദക്ഷിണേന്ത്യയിലേക്കുള്ള തിരക്ക് വർധിക്കുന്നതിനാലുമാണ് നിരക്ക് ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ സെപ്റ്റംബർ ആദ്യവാരം വരെ വില ഉയർന്നു തന്നെ ഇരിക്കും – എന്നും അദ്ദേഹം പറഞ്ഞു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *