
eid al adha ഈദുൽ അദ്‌ഹ അവധി: എല്ലാ സ്വകാര്യ സ്‌കൂളുകളും ജൂൺ 26ന് അടച്ചിടുമോ? വിശദീകരണവുമായി അധികൃതർ
യുഎഇ : ജൂൺ 26 ന് എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് ഒരു വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ വിശദീകരണം നൽകി. ഇസ്‌ലാമിക ഉത്സവമായ ഈദ് അൽ അദ eid al adha പ്രമാണിച്ച് പ്രവചിക്കപ്പെട്ട അവധി ദിവസങ്ങൾക്ക് ഒരു ദിവസം മുമ്പ് സ്‌കൂളുകൾ അടയ്ക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
“അധ്യയന വർഷാവസാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി രക്ഷിതാക്കൾ അവരുടെ സ്‌കൂളിന്റെ അംഗീകൃത അക്കാദമിക് കലണ്ടർ പരിശോധിക്കണം. ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിക്കും”- നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ടിന് മറുപടിയായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്.
Comments (0)