dv 360 കരുതിയിരിക്കാം ഇനി: കെട്ടിടങ്ങളിൽ നിന്നും കുട്ടികൾ വീണ് മരിക്കുന്ന സംഭവങ്ങൾക്കെതിരെ സുരക്ഷാ നടപടികളുമായി യുഎഇ അധികൃതർ - Pravasi Vartha
Posted By suhaila Posted On

dv 360 കരുതിയിരിക്കാം ഇനി: കെട്ടിടങ്ങളിൽ നിന്നും കുട്ടികൾ വീണ് മരിക്കുന്ന സംഭവങ്ങൾക്കെതിരെ സുരക്ഷാ നടപടികളുമായി യുഎഇ അധികൃതർ

അബുദാബി: കെട്ടിടങ്ങളിൽ നിന്നും കുട്ടികൾ വീണ് മരിക്കുന്ന സംഭവങ്ങൾക്കെതിരെ സുരക്ഷാ നടപടികളുമായി അധികൃതർ. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാനായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ നടപടികളും ബോധവൽക്കരണവും ശക്തമാക്കി . സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്‌ഷന്റെ സഹകരണത്തോടെ ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട ക്യാംപെയ്നും dv 360 പുറത്തിറക്കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 

മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്കു സമീപം വയ്ക്കരുത്. ചെറിയ കുട്ടികൾ ഇവയ്ക്കു മുകളിൽ കയറി നിൽക്കാനും അബദ്ധത്തിൽ താഴെ വീഴാനും സാധ്യതയുണ്ട്. ജനലിൽനിന്നും ബാൽക്കണിയിൽ നിന്നും താഴേ വീഴാത്തവിധം ഇരുമ്പു കവചമോ മറ്റോ സ്ഥാപിച്ച് അധിക സുരക്ഷ ഒരുക്കണം. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തി കുട്ടികൾ വീഴുന്നത് തടയാൻ ആവശ്യമായ നടപടി ഊർജിതമാക്കാനാണ് ആഹ്വാനം. മുൻകരുതലുകളെക്കുറിച്ച് രക്ഷിതാക്കളെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരിക്കണം എന്ന ഉദ്ദേശവുമായാണ് ക്യാമ്പയിൻ പുറത്തിറക്കുന്നത്.
കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തു പോകുന്നതാണ് പല അപകടങ്ങൾക്കും കാരണം. നിസ്സാര അശ്രദ്ധ വലിയ അപകടത്തിലേക്കു നയിക്കും എന്നതിനാൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഉർദു, അറബിക് ഭാഷകളിലാണ് ബോധവൽക്കരണം.കുട്ടികൾക്കെതിരായ അതിക്രമം ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പറിലോ (116111) ഇ മെയിലിലോ ([email protected]) വെബ്സൈറ്റിലോ ( www.moi-cpc.gov.ae ) ഹിമായതി സ്മാർട്ട് ആപ്പിലോ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *