
uaeയുഎഇയില്‍ നിയമം ലംഘിച്ചെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു
യുഎഇയിൽ നിയമംuae ലംഘിച്ചെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് എമിറേറ്റ്സുകൾക്ക് ദാരുണന്ത്യം
ഫുജൈറയിലെ മസാഫി ഏരിയയെ ദിബ്ബ-മസാഫി സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന റോഡിൽ ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾക്ക് ദാരുണാന്ത്യം. 19 വയസ്സുള്ള ഒരു പുരുഷനും 28 വയസ്സുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്.
മസാഫി റൗണ്ട് എബൗട്ടിന് സമീപം കാറുകളിലൊന്ന് തെറ്റായി മറികടന്നതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് മരണകാരണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.
സംഭവസ്ഥലത്തേക്ക് പോലീസും പട്രോളിംഗ് സംഘവും എത്തി. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹങ്ങൾ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)