
expat company : യുഎഇ: ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീമമായ തുക സമ്മാനവുമായി പ്രവാസി മലയാളി
ജീവനനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീമമായ തുക സമ്മാനവുമായി പ്രവാസി മലയാളി. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് വന്‍ പ്രഖ്യാപനവുമായി expat company രംഗത്തെത്തിയിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ ദുബായിലെത്തി. ഇവര്‍ യുഎഇ സന്ദര്‍ശിച്ച് ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റുമാണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കുക.
ലോകത്തെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഏരീസ് ഗ്രൂപ്പ്. 25 രാജ്യങ്ങളില്‍ 2,200 ലേറെ ജീവനക്കാരുണ്ട്. ജീവനക്കാര്‍ക്കും സ്ഥാപനത്തിന് പുറത്തുളളവര്‍ക്കുമായി ഒട്ടേറെ ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സ്ഥാപനം നടപ്പിലാക്കുന്നുണ്ട്.
തൊഴിലാളികളാണ് കമ്പനിയുടെ നിര്‍ണായകശക്തിയെന്നും അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്നും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)