ഈദ് അല്‍ അദ്ഹ യുഎഇ നിവാസികള്‍ക്ക് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള നല്‍കുന്നു. ഏപ്രിലില്‍ ഈദ് അല്‍ ഫിത്തറിന് ശേഷം വര്‍ഷത്തിലെ രണ്ടാമത്തെ നീണ്ട ഇടവേളയായ ഈദ് അല്‍ അദ്ഹയുടെ eid al adha അവസരത്തില്‍, സര്‍ക്കാര്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അറഫ ദിനവും തുടര്‍ന്ന് മൂന്ന് പെരുന്നാളും ഇതില്‍ ഉള്‍പ്പെടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, യു.എ.ഇ.യിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ സുല്‍ ഹിജ്ജ 9 മുതല്‍ 12 വരെ അവധികള്‍ ആസ്വദിക്കാം. ഇത് ചന്ദ്ര ദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഈദ് അല്‍ അദ്ഹ (ബലി പെരുന്നാള്‍ എന്നും അറിയപ്പെടുന്നു) ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ (വാരാന്ത്യം ഉള്‍പ്പെടെ) ആണ്. ആറ് ദിവസത്തെയാണ് ജീവനക്കാര്‍ക്ക് സാധാരണയായി ലഭിക്കാന്‍ സാധ്യത.
എന്നാല്‍ യുഎഇ നിവാസികള്‍ ജൂണ്‍ 26 തിങ്കളാഴ്ച ഒരു ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയും അത് കമ്പനി അംഗീകരിക്കുകയും ചെയ്താല്‍ ഈ ആറ് ദിവസത്തെ അവധി 9 അല്ലെങ്കില്‍ 10 ദിവസത്തെ അവധിയാക്കി മാറ്റാം. ഈ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, യുഎഇയിലെ ജീവനക്കാര്‍ക്ക് ജൂണ്‍ 24 ശനിയാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ 9 ദിവസത്തെ ഇടവേള ആസ്വദിക്കാം.
ഷാര്‍ജ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് 10 ദിവസത്തെ ഇടവേള ലഭിക്കും, കാരണം എമിറേറ്റില്‍ ആഴ്ചയില്‍ നാല് ദിവസത്തെ പ്രവൃത്തി ദിനമാണ് ഉള്ളത്. ഇസ്ലാമിക കലണ്ടര്‍ ചാന്ദ്ര സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ജൂണില്‍ സുല്‍ ഹിജ്ജ ചന്ദ്രന്‍ ദര്‍ശിക്കുമ്പോള്‍ സ്ഥിരീകരിച്ച തീയതികള്‍ പ്രഖ്യാപിക്കും.