dubai salik : യുഎഇ: നിങ്ങള്‍ക്ക് ഈ വ്യാജ സാലിക് സന്ദേശം ലഭിച്ചോ? - Pravasi Vartha
dubai salik
Posted By editor Posted On

dubai salik : യുഎഇ: നിങ്ങള്‍ക്ക് ഈ വ്യാജ സാലിക് സന്ദേശം ലഭിച്ചോ?

നിവാസികള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി യുഎഇ അധികൃതര്‍. ഗവണ്‍മെന്റ് അതോറിറ്റിയുടെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെയാണ് അധികൃതര്‍ dubai salik ഇത്തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  സമീപകാലത്ത്, താമസക്കാര്‍ക്ക് അവരുടെ ‘വാഹന യാത്രാ ഫീസ്’ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ടെക്സ്റ്റ് മെസേജ് ലഭിക്കുന്നുണ്ട്. ഇതൊരു തട്ടിപ്പ് ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആ മെസേജ് ഇങ്ങനെയാണ്: ‘സാലിക്ക്: നിങ്ങളുടെ വാഹന യാത്രാ ഫീസ് അടച്ചിട്ടില്ല, പിഴ ഒഴിവാക്കാന്‍ കഴിയുന്നതും വേഗം അത് ചെയ്യുക.’ സന്ദേശത്തില്‍ ഒരു ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു സന്ദേശം തട്ടിപ്പാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ഒരു വഞ്ചനാപരമായ സന്ദേശത്തെക്കുറിച്ച് പൊതുവായി പറയുന്ന ചിലത് ഇവയാണ്:
ഒരു അജ്ഞാത നമ്പറില്‍ നിന്നോ ഐഡിയില്‍ നിന്നോ ലഭിക്കുന്ന മെസേജില്‍ അതോറിറ്റിയുടെ പേര് വെളിപ്പെടുത്തില്ല
സന്ദേശത്തില്‍ തെറ്റായ രീതിയിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുക
സന്ദേശത്തില്‍ ഒരു ലിങ്ക് അടങ്ങിയിട്ടുണ്ടാകും അല്ലെങ്കില്‍ ഉടനടി പ്രതികരണം ആവശ്യപ്പെടുന്നു
ഈ സാഹചര്യത്തില്‍ ഒരു അജ്ഞാത രാജ്യാന്തര നമ്പറില്‍ നിന്നാണ് വ്യാജ മുന്നറിയിപ്പ് ലഭിച്ചത്. അതേസമയം, ഒരു സാധാരണ സാലിക് സന്ദേശം, താഴെ കാണുന്നത് പോലെ, ഐഡിയില്‍ അതോറിറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നു.

നേരിട്ടുള്ള ഡൊമെയ്നില്‍ നിന്ന് ലഭിക്കാത്ത സന്ദേശങ്ങള്‍ (അയക്കുന്നത് ‘സാലിക്ക്’ എന്നാണെന്ന് കാണിക്കും) മിക്കവാറും വ്യാജമാണെന്ന് സാലിക്കില്‍ നിന്നുള്ള ഒരു ഉപഭോക്തൃ സേവന ഏജന്റ് സ്ഥിരീകരിച്ചു. ഇത്തരം മെസേജ് ലഭിച്ചാല്‍ പണമിടപാടുകള്‍ നടത്തരുതെന്നും ടെക്സ്റ്റ് സന്ദേശത്തില്‍ ഉണ്ടാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പ്രതിനിധി പറഞ്ഞു. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സ്മാര്‍ട്ട് സാലിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്നും അതുവഴി പണമിടപാടുകള്‍ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *