dubai defence authority : ദുബായിലെ തീപിടുത്തം; കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം - Pravasi Vartha
dubai fire force
Posted By editor Posted On

dubai defence authority : ദുബായിലെ തീപിടുത്തം; കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ദുബായില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായിരുന്നു. തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് അല്‍ അവീറിലെ അല്‍ ഖബായില്‍ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു dubai defence authority സംഭവം. സെര്‍ജന്റ് ഒമര്‍ ഖലീഫ സലീം അല്‍ കിത്ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  12.38ന് തന്നെ അല്‍ മിസ്ഹര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നും നാദ് അല്‍ ഷെബ ഫയര്‍ സ്റ്റേഷനില്‍ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അല്‍ കെത്ബിക്ക് ജീവന്‍ നഷ്ടമായത്.
അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ്‌യിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനിടെ ജീവന്‍ ബലി നല്‍കേണ്ടിവന്ന അല്‍ കെത്ബിയെ രക്തസാക്ഷിയെന്നാണ് ദുബായ് ഭരണാധികാരികള്‍ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. ദുബായില്‍ അടുത്തിടെ നിരവധി തീപടിത്തങ്ങള്‍ നടന്നിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *