
big ticket buy : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം. ഏപ്രില്‍ മാസം ബിഗ് ടിക്കറ്റ് ആഴ്ച്ചതോറും നടത്തിയ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള big ticket buy അവസരമാണ് ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഈയാഴ്ച്ചത്തെ നറുക്കെടുപ്പില്‍ വിജയികളായവരില്‍ ഒരു ഡ്രൈവര്‍, സര്‍ക്കാര്‍ ജീവനക്കാരന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവരുള്‍പ്പെടുന്നു.
അജിത് ഗോപിന
ആറ് വര്‍ഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായ അജിത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് എടുക്കുന്ന അജിത്, ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണ്. മകളുടെ വിദ്യാഭ്യാസത്തിനായി ബിഗ് ടിക്കറ്റ് വഴി ലഭിച്ച പണം ചെലവാക്കുമെന്നാണ് അജിത് പറയുന്നത്. ഇനിയും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യപരീക്ഷണം തുടരും – അജിത് പറയുന്നു.
ലിനീഷ് മേക്കോട്ടമ്മല്‍
ദുബായില്‍ ഡ്രൈവറാണ് ഇന്ത്യന്‍ പൗരനായ ലിനീഷ്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ഏഴ് തവണയായി ലിനീഷ് ഗെയിം കളിക്കുന്നു. തനിക്ക് ലഭിച്ച പ്രൈസ് മണിയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് അയക്കുമെന്നാണ് ലിനീഷ് പറയുന്നത്. ഒപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. മെയ് മാസത്തെ ബിഗ് ടിക്കറ്റ് ലിനീഷ് ഇപ്പോള്‍ തന്നെ വാങ്ങിക്കഴിഞ്ഞു.
സതീശന്‍ താഴത്തയിന്‍
ഇന്ത്യന്‍ പൗരനായ സതീശന്‍ യു.എ.ഇയിലാണ് സ്ഥിരതാമസം. ഏപ്രില്‍ 27-ന് ഓണ്‍ലൈനായാണ് അദ്ദേഹം ടിക്കറ്റെടുത്തത്. മെയ് ഒന്നിന് 100,000 ദിര്‍ഹം സമ്മാനവും കിട്ടി.
സുല്‍ത്താന്‍ അല്‍ഷെഹ്യാരി
അബുദാബിയില്‍ ജീവിക്കുന്ന എമിറാത്തി പൗരനാണ് സുല്‍ത്താന്‍. തീരെ പ്രതീക്ഷിക്കാത്ത വിജയമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നാണ് സുല്‍ത്താന്‍ ടിക്കറ്റെടുത്തത്. ബൈ 2 ഗെറ്റ് 2 പ്രൊമോഷന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു സുല്‍ത്താന്‍ ചെയ്തത്. മകളുടെ പിറന്നാള്‍ ദിവസവുമായി ചേരുന്ന നമ്പറുകളാണ് സുല്‍ത്താന്‍ തെരഞ്ഞെടുത്തത്. സമ്മാനമായി തനിക്ക് ലഭിച്ച 100,000 ദിര്‍ഹം സ്റ്റോക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനാണ് സുല്‍ത്താന്റെ തീരുമാനം.
മെയ് മാസം ബിഗ് ടിക്കറ്റ് റാഫ്ള്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഇതുവഴി 100,000 ദിര്‍ഹം നേടുന്ന മൂന്ന് വിജയികളില്‍ ഒരാളോ, ഓരോ ആഴ്ച്ചയും 10,000 ദിര്‍ഹം നേടുന്ന 20 പേരില്‍ ഒരാളോ ആകാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച് ഗ്രാന്‍ഡ് പ്രൈസായ 20 മില്യണ്‍ ദിര്‍ഹം നേടാനുള്ള നറുക്കെടുപ്പിലും പങ്കെടുക്കാം.
Comments (0)