
air india express online ticket : കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി
കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. കോഴിക്കോട്ടു നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ air india express online ticket വൈകിയത്. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ട ഐ.എക്‌സ് 343 വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കൃത്യസമയത്ത് വിമാനത്തിലേക്ക് കയറാന്‍ വരിനില്‍ക്കാന്‍ അറിയിപ്പ് കിട്ടി. ഇതോടെ യാത്രക്കാരെല്ലാം ഗേറ്റിന് സമീപം എത്തുകയും ചെയ്തു. ഈ സമയത്താണ് വിമാനം വൈകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ എപ്പോള്‍ വിമാനം പുറപ്പെടുമെന്ന് പറഞ്ഞതുമില്ല. ഇതോടെ യാത്രക്കാര്‍ ബഹളംവെക്കാന്‍ തുടങ്ങി. യാത്രക്കാര്‍ ക്ഷുഭിതരായതോടെ ദുബായില്‍നിന്ന് പകരം വിമാനം വരുന്നുണ്ടെന്നും 12 മണിയോടെ വിമാനം പുറപ്പെടുമെന്നുമുള്ള അറിയിപ്പാണ് വന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമായി പറയുന്നത്. ഇത്രയും സമയം യാത്രക്കാര്‍ക്ക് വെള്ളംപോലും നല്‍കാന്‍ വിമാന അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
Comments (0)